Header 1 = sarovaram
Above Pot

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ ജ്വാല നടത്തി കോൺഗ്രസ്.

ചാവക്കാട്‌ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ജനതയുടെ സമാധാന ജീവിതം പുനർസ്ഥാപിക്കാൻ ഐക്യദാർഢ്യ ജ്വാല നടത്തി . കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി ഏന്തി ഐക്യദാർഢ്യ പ്രതിജ്ഞ എടുത്ത് . മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ ബിജെപി ആർഎസ്എസ് തയാറാവണം എന്ന് ഐക്യദാർഢ്യ ജ്വാല ആവശ്യപ്പെട്ടു . മേഖല കമ്മിറ്റി പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു .

Astrologer

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ല ത്ത് ഉദ്ഘാടനം ചെയ്തു . റൂറൽ ബാങ്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി . ന്യുനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹു കുറ്റിയിൽ , ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി റ്റി റഹിം , ശിഹാബ് അണ്ടത്തോട് , എന്നിവർ പ്രസംഗിച്ചു.സി.പി.കൃഷ്ണൻ ,പി.ടി.ഷൗക്കത്തലി, പി വി ഇസഹാക് അനിത ശിവൻ,കർണൻ താമരശ്ശേരി, ഹിറോഷ് കെ കെ , ഷെമീം മണത്തല , റുഖ്‌യ ഷൗക്കത്ത് , ശശി നേടിയേടത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Vadasheri Footer