Header 1 vadesheri (working)

കാത്തിരിപ്പിനൊടുവില്‍ തൃശൂര്‍ ഡി സി സി ക്ക് നാഥനായി, എം പി വിന്‍സെന്റ് പുതിയ പ്രസിഡന്‍റ്

Above Post Pazhidam (working)

തൃശൂർ: കാത്തിരിപ്പിനൊടുവില്‍ ഡി സി സി ക്ക് നാഥനായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി മുൻ എം.എൽ.എ എം.പി വിൻസെന്റിനെ നിയമിച്ചു. ഡി.സി.സി പ്രസിഡണ്ടായി വിൻസെന്റിനെ നിയമിച്ച് എ.ഐ.സി.സിയുടെ ഉത്തരവിറങ്ങി. ഇതിനോടൊപ്പം കോഴിക്കോട് ഡി സി സി പ്രസിഡന്റ് ആയി യു രാജീവന്‍ മാസ്റ്ററെയും നിയമിച്ചിട്ടുണ്ട്

First Paragraph Rugmini Regency (working)

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ദുഖാചരണം നിലനിൽക്കുന്നതിനാൽ എം പി വിന്‍സെന്റ് ചുമതലയേറ്റെടുക്കല്‍ അടുത്തയാഴ്ചയോടെയാവും ഉണ്ടാവുക. 2019 ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ടി.എൻ പ്രതാപൻ എം.പി കെ.പി.സി.സിയുടെ നിർദ്ദേശമനുസരിച്ച് സ്ഥാനത്ത് തുടരുകയായിരുന്നു. പരാതികളും ആക്ഷേപങ്ങളും ഉയർന്നതിനെ തുടർന്ന് പ്രതാപൻറെ രാജി സ്വീകരിച്ച കെ.പി.സി.സി വൈസ് പ്രസിഡണ്ട് പത്മജ വേണുഗോപാലിനെയും ജനറൽ സെക്രട്ടറി ഒ.അബ്ദുറഹിമാനെയും നിയമിച്ചു. ഇതും വിവാദത്തിലായിരുന്നു. ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഡി.സി.സിക്ക് പ്രസിഡണ്ടിനെ നിയമിക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹു ദൂരം സഞ്ചരിച്ചെങ്കിലും കപ്പിത്താന്‍ ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു ജില്ല കോണ്‍ഗ്രസ് നേത്രുത്വം .</p>

.

Second Paragraph  Amabdi Hadicrafts (working)