Madhavam header
Above Pot

വനം വകുപ്പിന്‍റെ കസ്റ്റഡി മരണം ,മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് സി.ബി.ഐ

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ചി​റ്റാറില്‍ വനം വകുപ്പിന്‍റെ കസ്റ്റ ഡിയില്‍ കൊല്ലപ്പെട്ട മ​ത്താ​യിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് സി.ബി.ഐ. ആരോഗ്യ വകുപ്പിനോട് രണ്ട് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ടു. കേസില്‍ സിബിഐ, എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​കും ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക.
മൂ​ന്ന് ഫോ​റ​ന്‍​സി​ക് ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘത്തിന്‍റെ നേതൃത്വത്തില്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തണമെന്നുമാണ് സി​ബി​ഐ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വനം വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ നശിപ്പിച്ച സംഭവത്തിൽ ജൂലായ് 28നാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്. അന്ന് വൈകിട്ട് ആറുമണിയോടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ജൂലായ് 31ന് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കരിക്കേണ്ടെന്നാണ് ബന്ധുക്കൾ തീരുമാനിക്കുന്നത്. മത്തായിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ ഹൈക്കോടതി തീരുമാനിക്കുന്നത്. എത്രയും വേഗം അന്വേഷണം ഏറ്റെടുത്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് ഡിവിഷൻ ബെഞ്ച് സി.ബി.ഐയ്ക്ക് നൽകിയ നിർദേശം നൽകുന്നത്. കേസിൽ ഹൈക്കോടതി നിലപാട് ഉണ്ടാവുന്ന ദിവസം, കേസ് സി.ബി.ഐയ്‌ക്ക് വിടുന്നതിനോട് സംസ്ഥാന സർക്കാരും ഒടുവിൽ അനുകൂല സമീപനം സ്വീകരിക്കുകയായിരുന്നു.

Astrologer

Vadasheri Footer