
എം.കെ. ശ്രീനിവാസൻ മാസ്റ്റർ അനുസ്മരണം നടത്തി

ഗുരുവായൂർ : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാളായിരുന്ന ചിത്രകാരൻ എം.കെ. ശ്രീനിവാസൻ മാസ്റ്ററുടെ 26 –)മത് ചരമ വാർഷികവും അനുസ്മരണവും നടത്തി. ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചിത്രശാല ഹാളിൽ നടന്ന ചടങ്ങ് കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.

ദേവസ്വം വൈദിക സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ. പി.നാരായണൻ നമ്പൂതിരി അധ്യക്ഷനായി.ചുമർ ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ എം. നളിൻ ബാബു, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, വി.പി ഉണ്ണിക്കൃഷ്ണൻ, ശ്രീഹരി ശ്രീനിവാസ് ,
ശ്രീനിവാസൻ മാഷുടെ ശിഷ്യൻമാരായ രജ്ഞിത്ത് വൈദ്യമഠo,ഷൈജു കോഴിക്കോട് , ചുമർ ചിത്ര പഠന കേന്ദ്രം ഇൻസ്ട്രക്ടർ ബബീഷ് യു.വി. എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

