Header

ഗുരുവായൂരിൽ ബാറിലെത്തിയ ആളെ മർദിച്ചു കൊള്ളയടിച്ച രണ്ട് പേർ അറസ്റ്റിൽ

ഗുരുവായൂര്‍: ബാറിൽ മദ്യപിക്കാനെത്തിയ ആളെ മർദിച്ചവശനാക്കി കൊള്ളയടിച്ച രണ്ടു പേരെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. സോപാനം ബാറിലെത്തിയ ആളെ ആക്രമിച്ച് 7500 രൂപ കവർന്ന കേസിലെ പ്രതികളായ ഗുരുവായൂർ മാണിക്കത്തു പടി മാഞ്ചോട് വടക്കൻകര പുത്തൻവീട്ടിൽ ദിനൂപ് (30), പാലക്കാട് വാണിയമ്പാറ കല്ലാനിക്കൽ അനു (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് പ്രതികൾ കുട്ടൻ നായർ എന്നയാളെ ആക്രമിച്ച് പണം തട്ടിയെടുത്തത്. സോപാനം ബാറിൽ മദ്യപിക്കാനെത്തുന്നവരെ മർദിച്ചും ഭീഷണി പെടുത്തിയും പണം തട്ടുന്നത് ഇവരുടെ സ്ഥിരം ഏർപ്പാടാണെന്ന് പറയുന്നു .മാനക്കേട് ഓർത്ത് ആരും പോലീസിൽ പരാതി നൽകാറില്ലത്രെ .
സി.ഐ പി.എസ്. സുനിൽകുമാർ, എസ്.ഐ പി.എം. വിമോദ്, എ.എസ്.ഐമാരായ അനിരുദ്ധൻ, പി.എസ്. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി .