Madhavam header
Above Pot

ലോക്​ഡൗൺ:ആവശ്യസർവീസുകൾ മാത്രം , ആരാധനാലയങ്ങളിൽ പ്രവേശനമില്ല.

തിരുവനന്തപുരം: അവശ്യസർവിസുകൾ ഒ​ഴികെയുള്ള എല്ലാ സ്​ഥാപനങ്ങളും അടച്ചിടണമെന്ന നിർദേശവുമായി സംസ്​ഥാന സർക്കാർ കോവിഡ്​ ലോക്​ഡൗൺ മാർഗ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെയാണ്​ സമ്പൂർണ ലോക്ഡൗൺ.കേന്ദ്ര, സംസ്​ഥാന സർക്കാറിനു കീഴിലുള്ള അവശ്യസർവിസുകൾ മാത്രമേ പ്രവൃത്തിക്കുകയുള്ളൂ. ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്​.

Astrologer

അന്തർജില്ല സർവിസുകൾ അനുവദിക്കില്ല. ബാങ്കുകൾ, പെട്രോൾ പമ്പ്​, കൊറിയർ, തപാൽ, ആരോഗ്യമേഖല, പലചരക്ക്​ – മത്സ്യ -മാംസ- പാൽ കടകൾ, മാധ്യമങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ പ്രവൃത്തിക്കാം. കേബിൾ, ഡി.ടി.എച്ച്​ സേവനം അനുവദിക്കും.ചരക്ക്​ നീക്കം അനുവദിക്കുമെങ്കിലും പൊതുഗതാഗതം നിർത്തിവെക്കും. എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടച്ചിടും.

സാമൂഹിക / രാഷ്ട്രീയ / കായിക / വിനോദ / അക്കാദമിക / സാംസ്കാരിക / മത കൂടിച്ചേരലുകൾ നിരോധിക്കും.ശവസംസ്കാരത്തിന്​ 20 പേരിൽ കൂടരുത്​. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങളിൽ 20 പേരെ അനുവദിക്കും. കർശനമായ സാമൂഹിക അകലം പാലിക്കണം. അടുത്തുള്ള പൊലീസ്​ സ​്​റ്റേഷനിൽ അറിയിക്കണം. വിശദാംശങ്ങൾ covid19 jagratha പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

Vadasheri Footer