Header 1 vadesheri (working)

ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ മേഖല സമ്മേളനം

Above Post Pazhidam (working)

ഗുരുവായൂർ ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ചാവക്കാട് മേഖല സമ്മേളനത്തിന് ബുധനാഴ്ച ഗുരുവായൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗുരുവായൂർ ഇന്ദിരാഗാന്ധി നഗരസഭ ടൗൺഹാളിൽ രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടന ജില്ലാ പ്രസിഡന്റ് ബഷീർ പവർ ഉദ്ഘാടനം ചെയ്യും . സംസ്ഥാന സെക്രട്ടറി ബിജു രാഗം മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പഠന ക്ലാസ്സ്, കുടുംബസംഗമം, കലാപരിപാടികൾ , ആദരിക്കൽ എന്നിവ നടക്കും. വൈകീട്ട് 5 ന് നടക്കുന്ന പൊതുസമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് എം.എൽ ആന്റോ അധ്യക്ഷനാകും സംസ്ഥാന പ്രസിഡന്റ് റഹീം കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തും.

First Paragraph Rugmini Regency (working)

കാരുണ്യസ്പർശം കരുണ ചെയർമാൻ ഡോ കെ.ബി സുരേഷും പുരസ്‌കാര വിതരണം ബഷീർ പവറും നിർവ്വഹിക്കും. മുതിർന്ന മെമ്പർമാരെ ആദരിക്കൽ ജില്ലാ സെക്രട്ടറി എ.പി.കെ ജസ്റ്റിൻ നിർവ്വഹിക്കും. മേഖലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് തമ്പുരാൻപടിയിൽ നിന്ന് സമ്മേളന വിളംബര യാത്രയും ഘോഷയാത്രയും നടന്നു. തുടർന്ന് നാടൻപാട്ടും അരങ്ങേറി. ലൈറ്റ് ഏന്റ് സൗണ്ട്‌സ് ഉപകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിൽ സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് എം.എൽ ആന്റോ, സെക്രട്ടറി വി.എസ് ദിനേശ്, ജില്ലാ വൈസ് പ്രസിഡന്റ് പി.സി ഹൈദ്രോസ്, ഭാരവാഹികളായ വി.എസ് സജീവ്, യു.ബി ബൈജു, അനുപ് പനയ്ക്കൽ എന്നിവർ പങ്കെടുത്തു.