Header 1 vadesheri (working)

ജീവനക്കാരന്റെ വധം , ശരവണഭവൻ ഉടമ രാജഗോപലിന്റെ ജീവപര്യന്തം സുപ്രീം കോടതി ശരിവച്ചു

Above Post Pazhidam (working)

ദില്ലി: ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവൻ ഉടമ പി രാജഗോപാലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ്. എന്‍ വി രമണ്ണയുടെ ബെഞ്ചാണ് ഭവൻ ഉടമ പി രാജഗോപാലിന്‍റെ ഹര്‍ജി തള്ളി ശിക്ഷ ശരിവച്ചത്.
രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും ശിക്ഷ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ എല്ലാം കുറ്റത്തില്‍ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. നേരത്തെ സെഷന്‍ കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിനും മറ്റുള്ളവര്‍ക്കും വിധിച്ചതെങ്കില്‍ മദ്രാസ് ഹൈക്കോടതി അത് ജീവപര്യന്തം തടവായി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

First Paragraph Rugmini Regency (working)

2001 ൽ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ആണ് ശിക്ഷ. തന്റെ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജരുടെ മകളെൾ ജീവ ജ്യോതിയെ വിവാഹം കഴിക്കാൻ ഉള്ള ആഗ്രഹം നടക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് . ബിസിനസ് ഉയർച്ചക്ക് ഈ പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് വളരെ നന്നാകുമെന്ന് തന്റെ ജ്യോത്സന്റെ നിർദേശപ്രകാരമാണ് വിവാഹ ആലോചനയുമായി ചെന്നത് . എന്നാൽ രാജഗോപാലിന്റെ മറ്റൊരു ജീവനക്കാരൻ ആയിരുന്ന ശാന്തകുമാറുമായി പ്രണയത്തിൽ ആയിരുന്ന ജീവ ജ്യോതി രാജഗോപാലിന്റെ വിവാഹ വാഗ്ദാനം നിരസിക്കുകയൂം 1999 ൽ ശാന്തകുമാറിനെ വിവാഹം കഴിക്കുകയും ചെയ്തു .

ഇതിൽ കുപിതനായ രാജഗോപാൽ ദമ്പതികളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി .ഗത്യന്തരമില്ലാതെ 2001 ഒക്ടോബർ ഒന്നിന് പോലീസിൽ പരാതി നൽകി അന്ന് രാത്രി രാജഗോപാലിന്റെ ഗുണ്ടകൾ ശാന്ത കുമാറിനെ തട്ടി കൊണ്ടുപോയി . ഒക്ടോബർ മൂന്നിന് കൊടൈക്കനാലിൽ കാട്ടിൽ ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തി . തുടർന്ന് പോലീസിൽ കീഴടങ്ങിയ രാജഗോപാൽ ജാമ്യം നേടി പുറത്തിറങ്ങി വീണ്ടും വിവാഹത്തിന് ആഗ്രഹം പ്രകടിപ്പിച്ചു 6 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നൽകാമെന്നേറ്റു .ഇതും നിരസിച്ച ജീവ ജ്യോതിയെ തട്ടി കൊണ്ടുപോകുവാനുള്ള ശ്രമവും നടത്തി . നാട്ടുകാർ ഇടപെട്ടതോടെ രാജഗോപാൽ രക്ഷപ്പെട്ടെങ്കിലും വക്കീലിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു ഈ കേസ് കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ് .

Second Paragraph  Amabdi Hadicrafts (working)