ചാവക്കാട് : കടപ്പുറം പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തെക്കരകത്ത് കരീം ഹാജി, കണ്‍വീനര്‍ സി മുസ്താഖലി, യു ഡി എഫ് നേതാക്കളായ ആര്‍ കെ ഇസ്മായില്‍, കെ ഡി വീരമണി, സുബൈര്‍ തങ്ങള്‍, പി കെ ബഷീര്‍, കെ എം ഇബ്രാഹീം, പി കെ അബൂബക്കര്‍, അഷറഫ് തോട്ടുങ്ങല്‍, കൊച്ചു തങ്ങള്‍, റാഫി വലിയകത്ത്, ഫൈസല്‍ എ കെ, പി എം മുജീബ്, അഷ്ക്കറലി മുനക്കകടവ് , വി എം മനാഫ്, കാഞ്ചന മൂക്കന്‍ ,സുഹൈല്‍ തങ്ങള്‍, ഹസീന താജുദ്ധീന്‍, ഷംസിയ തൗഫീഖ്, നാസര്‍ പണ്ടാരി, ശ്രീബ രതീഷ,് പി സി കോയ, തുടങ്ങിയവര്‍ സംബന്ധിച്ചു.