തൃശൂരിൽ ലൈഫ് മിഷൻ പദ്ധതിയില്‍ 16 കോടി വകയിരുത്തി ജില്ലാ പഞ്ചായ ത്ത് വികസന സെമിനാര്‍

">

തൃശൂർ : തൃശൂർ ജില്ലാ പഞ്ചായ ത്ത് വികസന സെമിനാര്‍ പ്രസിഡന്റ് മേരി തോമസ് ഉൽഘാടനം ചെയ്തു . ജില്ലാ പഞ്ചായ ത്ത് വൈസ് പ്രസിഡ് എ3 കെ ഉദയപ്രകാശൻ അദ്ധ്യ ക്ഷത വഹി ച്ചു. ജില്ലാ ആസൂത്രണഭവൻ ഹാളില്‍ നടന്ന പരിപാടിയില്‍ വികസന സ്റ്റാൻ ഡിങ് കമ്മി റ്റി ചെയര്‍പേ ഴ്സണ്‍ ജെന്നി ജോസഫ് കരട് പദ്ധ തി രേഖ അവതരി പ്പി ച്ചു. ലൈഫ് മിഷൻ പദ്ധ തിയില്‍ 16 കോടി 60 ലക്ഷം രൂപ വകയിരു ത്തി. ഭിന്നശേഷിക്കാര്‍ക്കുളള സഹായ പദ്ധ തിക്കായി ര ണ്ട രക്കോടി രൂപയും ജില്ലാ പഞ്ചായ ത്തിന്‍റെ അഭിമാന പദ്ധ തിയായ വിജ്ഞാൻ സാഗര്‍ പദ്ധ തിക്ക് ത്രീ ഡി തീയറ്ററിന് ഒരു കോടി രൂപയും ഗാന്ധിമ്യൂസിയം സ്ഥാപിക്കുന്നതിനും തുക വിലയിരുത്തി. കോള്‍ കര്‍ഷകമേഖലയില്‍ പമ്പ് സെറ്റ് വാങ്ങുന്നതിന് 2 കോടിയും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് 2 കോടിയും ഖരമാലിന്യസംസ്ക്കരണ ത്തിന് 25 ലക്ഷം രൂപയും നീക്കി വ ച്ചു.

എയഡ്സ് രോഗികള്‍ക്ക് പോഷകാഹാരം, ട്രാൻ സെജൻ ഡേഴ്സിന് സ്വയം തൊഴില്‍, പകല്‍വീട്, പാലിയേറ്റീവ് കെയര്‍, മാലിന്യ നിര്‍മ്മാ ര്‍ജ്ജന ത്തിന് സി സി ടി വി സ്ഥാപിക്കല്‍, കായിക ക്ഷേമ ത്തിന് നീ ന്തല്‍കുളങ്ങള്‍, ഗ്രാമീണ ജലോത്സവങ്ങള്‍ ധനസഹായം, ഉല്‍പാദന മേഖലയില്‍ കൂലിെ ച്ചലവ് സബ്സിഡി, ക്ഷീരകര്‍ഷക കാലി ത്തീറ്റ സബ്സിഡി, മത്സ്യെ ത്താഴിലാളികള്‍ക്ക് വളളവും വലയും, മത്സ്യകൃഷി, ആര്‍ദ്രം പദ്ധ തിയുടെ ഭാഗമായി ജില്ലാ ആശുപത്രികളുടെയും ഹോമിയോ-ആയൂര്‍വേദ ആശുപത്രികളുടെയും അടിസ്ഥാനസൗകര്യ വികസനം, അള്‍ട്രാ സൗ് സ്കാനിങ് മെഷീൻ വാങ്ങല്‍, മരുന്ന് എന്നിവയ്ക്കും വികസന പദ്ധ തിയില്‍ തുക വകയിരു ത്തി. 100 അങ്കണവാടികള്‍ തണ്ണീര്‍തടസംരക്ഷണം, മണ്ണ്, ജലസംരക്ഷണം പദ്ധ തികള്‍ എന്നിവയ്ക്കും ഈ കരട് പദ്ധ തിയില്‍ സ്ഥാനം ലഭി ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors