Header 1 vadesheri (working)

ലെൻസ്ഫെഡ് നഗരസഭ ഓഫിസിന് മുന്നിൽ ധർണ നടത്തി

Above Post Pazhidam (working)

ഗുരുവായൂര്‍: കെട്ടിട നിർമാണ അനുമതിക്ക് പ്ലാൻ സമർപ്പിക്കാനായി നടപ്പാക്കിയിട്ടുള്ള ഐ.ബി.പി.എം.എസ് (ഇൻറലിജൻറ് ബില്‍ഡിങ് പ്ലാന്‍ മാനേജ്‌മെൻറ് സിസ്റ്റം) സംവിധാനത്തിൻറെ ന്യൂനതകൾ പരിഹരിക്കുന്നതുവരെ നിലവിലുണ്ടായിരുന്ന ‘സങ്കേതം’ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെൻസ്ഫെഡ്) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിന് മുന്നിൽ ധർണ നടത്തി.

First Paragraph Rugmini Regency (working)

സ്വതന്ത്ര സോഫ്റ്റ് വെയറുകൾക്ക് പകരം വൻ തുക നൽകേണ്ട കുത്തക കമ്പനികളുടെ സോഫ്റ്റ് വെയർ മാത്രം ഐ.ബി.പി.എം.എസിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ലെൻസ്ഫെഡ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സി.കെ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ടി.സി. ജോർജ്, സെക്രട്ടറി ഒ.വി. ജയചന്ദ്രൻ, നഗരസഭ കൗൺസിലർ എ.ടി. ഹംസ, എ.ഒ. ബേബി, കെ.കെ. വത്സലൻ, പി.ഐ. അനിൽ, നഫീസത്തുൽ മിസ്രിയ, ദീപ രാജീവ്, പി.വി. അമർഘോഷ്, കെ.എം. ഷാജി എന്നിവർ സംസാരിച്ചു. നഗരം ചുറ്റി പ്രകടനവും നടന്നു. ടി.കെ. ജോഷിമോഹൻ, ജിഷോ സി. ആൻറണി, സി.ജെ. ഷാജു, ടി.വി. സന്തോഷ്കുമാർ എന്നിവർ നേതൃത്വം നൽകി