Header 1 = sarovaram
Above Pot

സർക്കാരിന് തിരിച്ചടി , ലൈഫ് മിഷനിൽ സി ബി ഐ അന്വേഷണം നടക്കട്ടെ എന്ന് ഹൈക്കോടതിയും

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് തുടക്കത്തിലേ തടയിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പാളി. കേസിൽ സിബിഐ അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് ഹൈക്കടതി എടുത്തത്.  സിബിഐ അന്വേഷണം തടയാൻ ഹൈക്കോടതി തയ്യാറായില്ലെന്ന് മാത്രമല്ല അന്വേഷണം തുടരട്ടെ എന്ന് വാക്കാൽ പരാമര്‍ശിക്കുകയും ചെയ്തു. വ്യാഴാഴ്ച വാദം തുടരുമെന്നും കോടതി അറിയിച്ചു. 

ധാരണ പത്രം ഒപ്പിട്ടതു റെഡ് ക്രെസെന്റും യൂണിറ്റാകും തമ്മിലാണ്. പണം കൈമാറിയത് കരാര്‍ കമ്പനിക്കാണ്,  ഇതിൽ ചട്ടവിരുദ്ധമായി ഒന്നും ഇല്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.  പ്രളയത്തിൽ വീട് നഷ്ടമായവർക്കു വേണ്ടിയാണു പദ്ധതി. റെഡ്‌ക്രെസന്റ് പണം നൽകിയത് കരാർ കമ്പനിക്കാണെന്നും സര്‍ക്കാര്‍ വാദിച്ചു. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലൈഫ് മിഷൻ സിഇഒ യുവി ജോസ് ഹൈക്കോടതിയിലെത്തിയത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് സംസ്ഥാന സര്ക്കാരിന് വേണ്ടി ഹാജരായത്. 

Astrologer

ലൈഫ് മിഷന്‍ ഇല്ലെങ്കില്‍ യൂണിടെക്കിന് ഈ പണം ലഭിക്കുമോയെന്നായിരുന്നു കോടതിയുടെ ചോദ്യം. ധാരണാപത്രം ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മില്‍ അല്ലേ എന്നും കോടതി ചോദിച്ചു. വീടുണ്ടാക്കാൻ ധാരണ ഉണ്ടെന്നും പണമിടപാട് ഇല്ലെന്നും ലൈഫ് മിഷൻ ഭൂമി നൽകുകമാത്രമാണ് ഉണ്ടായതെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും സിബിഐ അന്വേഷണം നടക്കട്ടെ എന്ന വാക്കാൽ പരാമര്‍ശമാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത്. ക്ലൈന്റിനെ സർക്കാർ ഉപദേശിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു, അന്വേഷണത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫലയിൽ സ്വീകരിച്ച് വിശദമായ വാദം കേൾക്കും. 

അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്ന് സിബിഐ പറഞ്ഞു. ലൈഫ് മിഷൻ ഹർജി യൂണിറ്റാക്കിനും സാനീ വെഞ്ചേഴ്സിനും വേണ്ടി എന്ന്‌ സംശയിക്കേണ്ടി വരും എന്ന വാദവും കോടതിയിൽ സിബിഐ മുന്നോട്ട് വച്ചിട്ടുണ്ട്.   

Vadasheri Footer