Post Header (woking) vadesheri

എൽ എഫ് കോളേജും,ഇ വൈയും ധാരണാപത്രം ഒപ്പുവെച്ചു

Above Post Pazhidam (working)

ഗുരുവായൂർ: വ്യവസായ-വിദ്യാഭ്യാസ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനുമായി ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്) ആഗോള പ്രൊഫഷണൽ സർവീസസ് സ്ഥാപനമായ ഏണസ്റ്റ് & യംഗ് (EY)യുമായി ധാരണാപത്രം ഒപ്പുവെച്ചു. ‘ഗേറ്റ്‌വേ ടു ഗ്ലോബൽ കരിയേഴ്‌സ്’ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്.

ഡോ. സൗമ്യ കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെ. ബിൻസി അധ്യക്ഷത വഹിച്ചു. EY ഡയറക്ടർ ആനന്ദ് അഖൗരി മുഖ്യപ്രഭാഷണം നടത്തി. EY മാനേജർ ഹിതേഷ് ശർമ്മ ‘അനലിറ്റിക്സ് മാസ്റ്റർ ട്രാക്ക്’ പദ്ധതി പരിചയപ്പെടുത്തി.

ചടങ്ങിൽ പ്ലേസ്മെന്റ് ഓഫീസർ ലിൻസൺ സി. എഫ്. കോളേജിന്റെ കരിയർ പോർട്ടൽ അവതരിപ്പിച്ചു. EY ഡയറക്ടർ ആനന്ദ് അഖൗരി പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. അക്കാദമിക് ഡീൻ ഡോ. ഹിത പോൾസൺ, IQAC കോർഡിനേറ്റർ ഡോ. സിതാര കെ. ഉറുംബിൽ, കോളേജ് ചെയർപേഴ്സൺ അമാന പി. എഫ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബി.സി.എ. പൂർവ്വവിദ്യാർത്ഥിയും EYയിലെ ടെക്‌ഓപ്സ് എൻജിനീയറുമായ ആയിഷ നസ്‌റിൻ തന്റെ തൊഴിൽപരമായ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ഡോ. സിനി തോമസ് എം. നന്ദി രേഖപ്പെടുത്തി

First Paragraph Jitesh panikar (working)