പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു.
ന്യൂഡൽഹി : പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. . കേന്ദ്ര സർക്കാർ പത്മഭൂഷൺ നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു . ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാൽകെ പുരസ്കാരം 2005ൽ അദ്ദേഹത്തിന് ലഭിച്ചു.
ഇന്ന് ബംഗ്ലാദേശിൽ ഉൾപ്പെട്ട ഫരീദ്പൂരിൽ 1923 മെയ് 14ന് ജനനം. ഹൈസ്കൂൾ പഠനത്തിന് ശേഷം ഊർജ്ജതന്ത്രത്തിൽ ബിരുദം നേടാനായി കൊൽക്കത്തയിലെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്കാരികവിഭാഗവുമായി ഈ കാലഘട്ടത്തിലാണ് അദ്ദേഹം ബന്ധപ്പെടുന്നത്. ഇന്ത്യൻ പീപ്പിൾസ് തിയ്യേറ്റർ അസോസിയേഷൻ (ഇപ്‍റ്റ))യുമായി സഹകരിച്ച് പ്രവർത്തിച്ച സെൻ ഒരുകാലത്തും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നില്ല. എങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട കലാകാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. ഇപ്‍റ്റയിലെ പ്രവർത്തനത്തിലൂടെ ധാരാളം കലാകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
കലാലയപഠനത്തിനു ശേഷം ഒരു മരുന്നു കമ്പനിയുടെ വിപണനവിഭാഗത്തിൽ ജോലിയായി അദ്ദേഹം കൊൽക്കത്ത വിട്ടു. വൈകാതെ ആ ജോലി ഉപേക്ഷിച്ച് കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്ദവിഭാഗത്തിൽ ടെക്നീഷ്യന്റെ ജോലി സ്വീകരിച്ചു. ചലച്ചിത്രരംഗത്തേക്കുള്ള സെന്നിന്റെ പ്രവേശനം അതോടെയാണ് സംഭവിക്കുന്നത്. അതിനുമുമ്പ് സിനിമയുടെ സൗന്ദര്യശാസ്ത്രത്തിൽ താത്ത്വികമായ താത്പര്യം അദ്ദേഹം പുലർത്തിയിരുന്നു.
തന്റെ നീണ്ട സിനിമാ ജീവിതത്തില്‍ 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ലഘുചിത്രങ്ങള്‍, 5 ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. ആദ്യ ചിത്രം രാത്ത് ബോറെ (ഉദയം) 1953ലാണ് നിർമ്മിച്ചത്. കലാജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കണക്കാക്കാത്ത ആ ചിത്രത്തിനു ശേഷം നിർമ്മിച്ച നീൽ ആകാഷേർ നീചെ (നീലാകാശത്തിൻ കീഴെ)അദ്ദേഹത്തിന് പ്രാദേശികമായ അംഗീകാരം നേടിക്കൊടുത്തു. മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രവൺ (വിവാഹനാൾ) ദേശാന്തര പ്രശസ്തിയിലേക്ക് മൃണാൾ സെന്നിനെ ഉയർത്തി
സംസ്ഥാന-ദേശീയപുരസ്കാരങ്ങൾക്കു പുറമെ ദേശാന്തര അംഗീകാരം ആവർത്തിച്ച് നേടിയ കലാകാരനാണ് മൃണാൾ സെൻ. കാൻ, ബെർലിൻ,വെനീസ്, മോസ്കോ, കാർലോവി വാറി, മോൺട്രീൽ, ഷിക്കാഗോ, കയ്റോ ചലച്ചിത്രോത്സവങ്ങളിൽ സെൻ ചിത്രങ്ങൾ പുരസ്കാരം നേടിയിട്ടുണ്ട്.
1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു,മൃണാൾ സെൻ. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്താരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നല്കിയിട്ടുണ്ട്.
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസിന്റെ പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട് .
കാൻ ,വെനീസ്, ബെർലിൻ, മോസ്കോ, കാർലോവി വാറി,ടോക്യോ,ടെഹ്റാൻ,മാൻഹീം,ന്യൊൺ, ഷിക്കാഗോ, ഘെന്റ്, ടുനീസ്, ഓബർഹോസൻ ചലച്ചിത്രമേളകളിൽ .ജൂറിയംഗമാണ് . കുണാൽ സെൻ , നിഷാ രൂപരേൽ സെൻ എന്നിവർ മക്കളാണ്