Madhavam header
Above Pot

ദെല്‍ഹി കോടതിയില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടി; വെടിവെപ്പ്

ന്യൂ​ഡ​ല്‍​ഹി: തീ​സ് ഹ​സാ​രി കോ​ട​തി​യി​ല്‍ പൊ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍ഷം. വാ​ഹ​ന​ങ്ങ​ള്‍ക്ക് തീ​യി​ട്ടു. സം​ഘ​ര്‍ഷ​ത്തി​നി​ടെ പൊ​ലീ​സ്​ വെ​ടി​യേ​റ്റ്​ പ​രി​ക്കേ​റ്റ അ​ഭി​ഭാ​ഷ​ക​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.എ​ന്നാ​ല്‍, ഇ​ക്കാ​ര്യം പൊ​ലീ​സ്​ നി​ഷേ​ധി​ച്ചു. അ​ഭി​ഭാ​ഷ​ക​​െന്‍റ കാ​റി​ല്‍ പൊ​ലീ​സ് വാ​ഹ​ന​മി​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ മ​ര്‍​ദി​ച്ച​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് കാ​ര​ണം.

അ​ഭി​ഭാ​ഷ​ക​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി തീ​സ് ഹ​സാ​രി ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ​യ്​​വീ​ര്‍ സി​ങ്​ ആ​രോ​പി​ച്ചു. വി​വി​ധ കോ​ട​തി​ക​ളി​ലെ ജ​ഡ്​​ജി​മാ​ര്‍ അ​ഭി​ഭാ​ഷ​ക​നെ വി​ട്ട​യ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ​ത്തി​യെ​ങ്കി​ലും പൊ​ലീ​സ്​ ത​യാ​റാ​യി​ല്ല. 20 മി​നി​റ്റി​നു​ശേ​ഷം, ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌​ ജ​ഡ്​​ജി​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ വീ​ണ്ടും എ​ത്തി​യെ​ങ്കി​ലും അ​വ​രെ പി​രി​ച്ചു​വി​ടാ​നെ​ന്ന വ്യ​ാ​ജേ​ന പൊ​ലീ​സ്​ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​വും പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Astrologer

കോ​ട​തി പ​രി​സ​ര​ത്തേ​ക്ക് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് വി​ല​ക്കി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ലേ​ക്കു​ള്ള ക​വാ​ട​മെ​ല്ലാം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​ലീ​സ് വാ​ന്‍ ഉ​ള്‍പ്പെ​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് അ​ഗ്‌​നി​ക്കി​ര​യാ​ക്കി​യ​ത്. തി​സ് ഹ​സാ​രി കോ​ട​തി​യി​ലു​ണ്ടാ​യ സം​ഘ​ര്‍ഷം ഡ​ല്‍ഹി ഹൈ​കോ​ട​തി​യി​ലേ​ക്ക്​ പ​ട​ര്‍ന്നു. ഡ​ല്‍ഹി ഹൈ​കോ​ട​തി പ​രി​സ​ര​ത്തെ ഒ​രു വാ​ഹ​ന​ത്തി​നും തീ​യി​ട്ടു.

Vadasheri Footer