ലതിക സുഭാഷ് എന്‍സിപിയിലേക്ക്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് എന്‍സിപിയിലേക്ക്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. അതിനിടെ കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എന്‍സിപിയുമായി സഹകരിക്കുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു.
നിയമസഭാ സീറ്റുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സീറ്റു കിട്ടാത്തതില്‍ പ്രതിഷേധിച്ച് ലതിക പാര്‍ട്ടി വിടുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അനീതിക്കെതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഇത് കോണ്‍?ഗ്രസില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്ന ലതിക 7,624 വോട്ട് നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക കാരണമായി മാറിയിരുന്നു
ഇതിന് പിന്നാലെയാണ് എന്‍സിപിയിലേക്ക് മാറാനുള്ള തീരുമാനം. പാര്‍ട്ടി പ്രസിഡന്റായതിന് ശേഷം പിസി ചാക്കോ ലതികാ സുഭാഷുമായി സംസാരിച്ചിരുന്നു. അടുപ്പമുള്ളവരോട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് ലതിക നിലപാട് പിസി ചാക്കോയെ അറിയിച്ചതെന്നാണ് വിവരം.