Post Header (woking) vadesheri

ലഹരിക്കെതിരെ എൽ എഫ് കോളേജ് റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി തെരുവിലിറങ്ങി. കോളേജിലെ എൻ.സി.സി, എൻ.എസ്.എസ്, ‘അസ്ത്ര’ കോളേജ് യൂണിയൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചത്.

Poonthanam
Rugmani 700-200

കോളേജ് പ്രിൻസിപ്പൽ . ഡോ. സിസ്റ്റർ ജെ. ബിൻസി ലഹരിവിരുദ്ധ സന്ദേശം നൽകി. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ എസ്.ഐ സുനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ലഹരിക്കെതിരെയുള്ള ബോധവത്കരണ റാലി കോളേജ് പ്രിൻസിപ്പലും എസ്.ഐയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ലഹരി വിരുദ്ധ പ്ലക്കാർഡുകളേന്തി വിദ്യാർത്ഥികൾ നടത്തിയ റാലി മമ്മിയൂർ ജംഗ്ഷനിൽ സമാപിച്ചു.

Vasudev Inn

തുടർന്ന് മമ്മിയൂർ ജംഗ്ഷനിൽ പൊതുജനങ്ങൾക്ക് അവബോധമേകാൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി.
പരിപാടികൾക്ക് എൻ.സി.സി പ്രോഗ്രാം ഓഫീസർ ലെഫ്റ്റനന്റ് മിനി ടി.ജെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിധിഷ വി.ജെ, കോളേജ് യൂണിയൻ സ്റ്റാഫ് കോർഡിനേറ്റർ ഡോ. ജൂലി ഡൊമിനിക് എന്നിവർ നേതൃത്വം നൽകി.