Post Header (woking) vadesheri

ഗണവേഷധാരികളായ യുവതികളുടെ പഥസഞ്ചലനവും, കായിക പ്രദർശനവും ഞായറാഴ്ച ,

Above Post Pazhidam (working)
ചാവക്കാട്: വിശ്വഹിന്ദു പരിഷത്ത് ഗുരുവായൂര്‍ സംഘജില്ലാ ദുര്‍ഗ്ഗാവാഹിനിയുടെ നേതൃത്വത്തില്‍ ദുര്‍ഗ്ഗാഷ്ടമി ഉത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച ദുര്‍ഗ്ഗാപൂജയും പഥസഞ്ചലനവും നടത്തുമെന്ന്  ജില്ലാ സംയോജിക നീതു ജനാര്‍ദ്ദനന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.വൈകീട്ട് മൂന്നിന് മുതുവട്ടൂര്‍ ചെറ്റിയാലയ്ക്കല്‍ ക്ഷേത്രാങ്കണത്തില്‍ നിന്ന് ആരംഭിക്കുന്ന പഥസഞ്ചലനം ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രസന്നിധിയില്‍ സമാപിക്കും.നാലിന് ദുര്‍ഗ്ഗാപുജയോടെ പൊതുസമ്മേളനം ആരംഭിക്കും.വൈകീട്ട് അഞ്ചിന് ചേരുന്ന ഹിന്ദു ജാഗ്രതാ സമ്മേളനം അഡ്വ.നിവേദിത ഉദ്ഘാടനം ചെയ്യും.ഡോ.പ്രസന്ന വേണുഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും. ദുര്‍ഗ്ഗാവാഹിനിയുടെ 11-നും 35-നും മധ്യേ പ്രായമുള്ള 500 വനിതകളാണ് ഗണവേഷധാരികളായി പഥസഞ്ചലനത്തില്‍ പങ്കെടുക്കുക.ദുര്‍ഗ്ഗാവാഹിനി പ്രവര്‍ത്തകരുടെ കായികപ്രദര്‍ശനവും ഉണ്ടാവും.പഥസഞ്ചലനത്തിന് വിവിധ ഭാഗങ്ങളില്‍ സ്വീകരണം നല്‍കും.വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജില്ലാ നേതാക്കള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.ദുര്‍ഗ്ഗാവാഹിനി ഭാരവാഹികളായ വിനീത സജീവ്, കെ.യു.ഷൈജ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Ambiswami restaurant
Second Paragraph  Rugmini (working)