
എൽ എഫ് കോളേജിൽ ഫിലിം ഫെസ്റ്റ്
ഗുരുവായൂർ: ലിറ്റൽ ഫ്ലവർ കോളേജ് ഗുരുവായൂർ മൾട്ടിമീഡിയ ഡിപാർട്ട്മെന്റിന്റെ ആഭിമുഘ്യത്തിൽ നടത്തുന്ന ദ്വിദിന ഫിലിം ഫെസ്റ്റിവലായ എം എൽ എഫ് 2 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. പ്രശസ്ത പുതുമുഖ സംവിധായകൻ എം.സി ജിതിൻ ഉദ്ഘാടനം നിർവഹിച്ചു.

സൂക്ഷ്മദർശിനി, നോൺ സെൻസ് എന്നീ സിനിമകളുടെ സംവിധായകനായ ജിതിൻ തന്റെ വിജയഗാഥകളെ കുറിച്ചും അതിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. മൾട്ടിമീഡിയ ഡിപ്പാർട്മെന്റിന്റെ ആഭിമുഘ്യത്തിൽ നടന്ന വിവിധ മത്സരങ്ങൾക്ക് അവാർഡ് നൽകുകയും തുടർന്ന് മൾട്ടിമീഡിയ വിദ്യാർത്ഥികളോടൊപ്പം സംവദിക്കുകയും ചെയ്തു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ജെ ബിൻസി, ഡിപ്പാർട്മെന്റ് എച്ച് ഓ ഡി സിസ്റ്റർ ജിൻസ കെ ജോയ്, അസിസ്റ്റന്റ് പ്രൊഫസർ ജിത്തു ജോർജ്, അസിസ്റ്റന്റ് പ്രൊഫസർ നിധീഷ വി ജെ എന്നിവരും, ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫെസ്സർ ഡോ ശില്പ ആനന്ദും വേദി പങ്കിട്ടു.