മോഡിക്കും കൂട്ടർക്കും ഈ തിരഞ്ഞെടുപ്പ് ചരമക്കുറിപ്പ് ആകും : ബേബിജോൺ

ഗുരുവായൂർ: ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളെ ആകെ ചവിട്ടിമെതിച്ച മോഡിക്കും കൂട്ടർക്കും ഈ തിരഞ്ഞെടുപ്പ് ചരമക്കുറിപ്പ് ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോൺ പറഞ്ഞു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം അടുത്തകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി തകർന്നുതരിപ്പണമായത് നാം കണ്ടതാണ്. യുവാക്കളെ സ്വപ്നം കാണാൻ അല്ല അവരുടെ സ്വപ്നങ്ങളെ തകർക്കാനാണ് മോഡി ശ്രമിച്ചത്. 10 കോടി പേർക്ക് തൊഴിൽ നൽകുമെന്നാണ് തെരഞ്ഞെടുപ്പുകാലത്ത് മോഡി പറഞ്ഞത്. 70 ലക്ഷം യുവാക്കളുടെ തൊഴിലാണ് മോഡി ഭരണം കവർന്നെടുത്തത്. തൊഴിലില്ലായ്മയുടെ കണക്ക് പോലും എടുക്കേണ്ടതില്ല. നിലപാടാണുള്ളത് ഇത് ഇന്ത്യൻ ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു . 38 ശതമാനത്തിന് താഴെ മാത്രം വോട്ടു ലഭിച്ച ബിജെപി . 62 ശതമാനത്തിന്റെ എതിർപ്പിനെ കൂസാതെ ഇന്ത്യൻ ജനതയുടെ മോഹങ്ങളെയും സ്വപ്നങ്ങളെയും തകർച്ചയാണ് ചെയ്തതെന്നും ആ സർക്കാരിനെ പരാജയപ്പെടുത്താൻ ഇന്ത്യൻ ജനത തയ്യാറായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജികെ പ്രകാശൻ അധ്യക്ഷനായി പി ടി കുഞ്ഞുമുഹമ്മദ്, എം. കൃഷ്ണദാസ്, അഡ്വ. പി. മുഹമ്മദ് ബഷീർ വിഎസ് രേവതി, എം. രതി എം.സി സുനിൽകുമാർ, വി.പി സുരേഷ്കുമാർ, കെ.എ ജേക്കബ്, മോഹൻദാസ്, വി.ടി മായാ മോഹനൻ, ശോഭ രാജൻ എന്നിവർ സംസാരിച്ചു