ചാനൽ 24 പുറത്തു വിട്ട സര്‍വേ ഫലം പ്രകാരവും തൃശ്ശൂരിൽ പ്രതാപൻ തന്നെ

">

തൃശൂർ : ചാനൽ 24 പുറത്തു വിട്ട സര്‍വേ ഫലം പ്രകാരവും തൃശൂരില്‍ പ്രതാപൻ തന്നെ. എല്‍ഡിഎഫ് ന് 32% യുഡിഎഫ്‌ന് 40% എന്‍ഡിഎയ്ക്ക് 23% മാണ് സർവേ പ്രവചിക്കുന്നത് . മറ്റ് 5% അപ്രവചീനയവുമാണ്. നിലവിലെ സാഹചര്യമനുസരിച്ച് യുഡിഎഫിനാണ് മണ്ഡലത്തില്‍ മുന്‍ തൂക്കം പ്രതീക്ഷിക്കുന്നത്. ഇക്കുറി, ബിജെപി സ്ഥാനാര്‍ത്ഥിയായി ചലച്ചിത്ര നടന്‍ സുരേഷ് ഗോപി മത്സരിക്കുന്നു എന്നുള്ളതാണ് തൃശൂര്‍ മണ്ഡലത്തിന്റെ പ്രത്യേകത. ടി എന്‍ പ്രതാപനാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തൃശൂരില്‍ എല്‍ഡിഎഫ്‌നെ പ്രതിനിധീകരിക്കുന്നത് രാജാജി മാത്യു തോമസാണ്. 6,21748 പുരുഷ വോട്ടര്‍മാരും 6,71984 സ്ത്രീ വോട്ടര്‍മാരും 12 തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 12,93,744 വോട്ടര്‍മാരാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലുള്ളത്. സുരേഷ് ഗോപിയുടെ മാസ് എന്‍ട്രി തൃശൂര്‍ മണ്ഡലത്തില്‍ വളരെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിനാണ് സുരേഷ് ഗോപിയുടെ വരവ് ബാധിക്കുന്നത്. പൂരത്തിനൊപ്പം തന്നെ വ്യക്തമായ തെരഞ്ഞെടുപ്പ് ചരിത്രവും തൃശൂര്‍ ലോക്സഭാ മണ്ഡലത്തിനുണ്ട്. 2014 -ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ സിപിഐയുടെ സിഎന്‍ ജയദേവനിലൂടെ വീണ്ടും ഇടത്തുപക്ഷം തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിലയുറപ്പിച്ചിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തി നോക്കാം. സിപിഐയുടെ സി എന്‍ ജയദേവന്‍ 3,89,209 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്. അതായാത് മണ്ഡലത്തിലെ ആകെ വോട്ടുകളുടെ 42.28 ശതമാനം. 3,50,982 വോട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ കെപി ധനപാലനിലൂടെ യുഡിഎഫും നേടി. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി കെ പി ശ്രീസണ്‍ 1,20,681 വോട്ടുകളാണ് കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors