Post Header (woking) vadesheri

മരത്തംകോട് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 6 പേര്‍ക്ക് ഭക്ഷ്യവിഷബാധ

Above Post Pazhidam (working)

കുന്നംകുളം : മരത്തംകോട് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 6 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു . ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 6 പേരെ ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും കുന്നംകുളത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

Ambiswami restaurant

മുണ്ടത്തിക്കോട് സ്വദേശികളായ പന്തായ്ക്കല്‍ വീട്ടില്‍ സുജിത്ത് 38 , പന്തായ്ക്കല്‍ വീട്ടില്‍ സുധി 43 , വെളുത്തേടത്ത് കരയില്‍ വീട്ടില്‍ പ്രീജ 42 , മക്കളായ അഭിജിത്ത് 11 , അഭിരാമി 15 , കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി തലേക്കാര വീട്ടില്‍ സജന 23 എന്നിവരാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു.

Second Paragraph  Rugmini (working)

കഴിഞ്ഞദിവസം കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്ത് എത്തിയ കുടുംബം ഇവിടെ നിന്നും കുഴിമന്തി കഴിച്ചിരുന്നു. വീട്ടിലെത്തിയ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗവ. ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു

Third paragraph