Madhavam header
Above Pot

പാലക്കാട്ട് സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട്ട് സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പാലക്കാട് കൊട്ടേക്കാട് കുന്നങ്കോട് സ്വദേശി ഷാജഹാനാണ് (40)​ കൊല്ലപ്പെട്ടത്. രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്. സി.പി.എം മരുത റോഡ് ലോക്കൽകമ്മിറ്റി അംഗമാണ് ഷാജഹാൻ. കുന്നങ്കാട് എന്ന് സ്ഥലത്ത് വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ഷാജഹാനെ ആക്രമിച്ചത്.

Astrologer

വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം,​ ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊലപാതകത്തിന് പിന്നിൽ ആർ.എസ്. എസ് ആണെന്ന് എ,​പ്രഭാകരൻ എം,​എൽ,​എ ആരോപിച്ചു,​ സമൂഹ മാദ്ധ്യമത്തിലൂടെ വധഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

Vadasheri Footer