Post Header (woking) vadesheri

കുഴൽ പണക്കേസ് ,സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണം : പദ്മജ വേണുഗോപാൽ

Above Post Pazhidam (working)

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവും തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ പത്മജ വേണുഗോപാൽ. കെ. സുരേന്ദ്രൻ ഹെലികോപ്റ്ററിൽ സഞ്ചരിക്കുമ്പോൾ പണം കടത്തിയിരുന്നതായാണ് പലരും സംശയം ഉന്നയിച്ചത്.

Ambiswami restaurant

സുരേന്ദ്രനെ പോലെ സുേരഷ്ഗോപിയും ഹെലികോപ്റ്ററിലാണ് യാത്ര ചെയ്തതെന്നും അതിലും പൈസ കടത്തിയിരുന്നതായി സംശയിക്കുന്നുവെന്നും പത്മജ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.തെരഞ്ഞെടുപ്പ് ചെലവിൽ ഇതെല്ലാം ഉൾപ്പെടുത്തിയിരുന്നോ എന്ന് പരിശോധിക്കണമെന്നും പത്മജ ആവശ്യപ്പെട്ടു.

Second Paragraph  Rugmini (working)

ഫേസ്ബുക് പോസ്റ്റ്: കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ? : പത്മജ വേണുഗോപാൽ

Third paragraph