Header 1 vadesheri (working)

കുറിക്കമ്പനി ഉടമ കുറി നിർത്തി , അടച്ച തുകയും പലിശയും 10,000 രൂപ നഷ്ടവും നൽകണമെന്ന് ഉപഭോക്തൃ കോടതി

Above Post Pazhidam (working)

തൃശൂർ :കുറി നടത്തുന്നതിൽ വീഴ്ച വരുത്തി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മുല്ലശ്ശേരി കാരണത്തു് വീട്ടിൽ പ്രദീപ്.കെ.എൻ ഫയൽ ചെയ്ത ഹർജിയിലാണ് മുല്ലശ്ശേരിയിലുള്ള ഭദ്ര ഫിനാൻസ് ഉടമ രാഗേഷിനെതിരെ ഇപ്രകാരം വിധിയായത്.പ്രദീപ് ചേർന്ന കുറിയുടെ മൊത്തം സല 1,05,000 രൂപയാകുന്നു. കുറിപ്രകാരം പ്രദീപ് 77,060 രൂപ വെച്ചിരുന്നു.

First Paragraph Rugmini Regency (working)

എന്നാൽ തുടർന്ന് എതിർകക്ഷി കുറി നടത്തുകയുണ്ടായില്ല. കുറിപ്രകാരം അടച്ച സംഖ്യ പലിശ സഹിതം നൽകാമെന്ന് പറഞ്ഞുവെങ്കിലും അപ്രകാരം നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് വിലയിരുത്തി

ഹർജിക്കാരന് കുറി പ്രകാരം അടച്ച 77060 രൂപയും ഓരോ തവണ അടച്ച തിയ്യതി മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .

Second Paragraph  Amabdi Hadicrafts (working)