Madhavam header
Above Pot

തൃശൂർ നഗരത്തിലെ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശൂർ : കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി . കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അഞ്ച് സ്ക്വാഡായി തിരിഞ്ഞ് 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.

എം.ജി. റോഡിലെ ചന്ദ്ര ഹോട്ടല്‍, ഒളരി ചന്ദ്രമതി ഹോസ്പിറ്റല്‍ കാന്‍റീന്‍, കൊക്കാല കെഎസ്ആര്‍ടിസിക്ക് സമീപം പ്രിയ ഹോട്ടല്‍, ചേറൂര്‍ നേതാജി ഹോട്ടല്‍, ഇക്കണ്ടവാരിയര്‍ റോഡിലെ വികാസ് ബാബു സ്വീറ്റ്സ്, മിഷന്‍ ക്വാര്‍ട്ടേഴ്സിലെ വീട്ടിലെ ഹോട്ടല്‍, ആമ്പക്കാടന്‍ ജംഗ്ഷനിലെ അറേബ്യന്‍ ഗ്രില്‍ ഹോട്ടല്‍ എന്നിവയില്‍ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

Astrologer

പഴകിയ ഭക്ഷണം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നേരെ പിഴ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സന്തോഷിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു സ്ക്വാഡുകളുടെ പരിശോധന. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്നും നല്ല ഭക്ഷണം, ശുചിത്വ സൗകര്യം എന്നിവ ഉറപ്പു വരുത്തുന്നതിന് കോര്‍പ്പറേഷന്‍ പ്രതിജ്ഞാബദ്ധരാണെന്ന് മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു.

Vadasheri Footer