Header Saravan Bhavan

കുന്നംകുളത്ത് യു ഡി എഫ് പ്രകടനത്തിലേക്ക് കല്ലേറ്, നിരവധി പേർക്ക് പരിക്കേറ്റു

Above article- 1

കുന്നംകുളം: കുന്നംകുളത്ത് യു ഡി എഫ് പ്രകടനത്തിലേക്ക് കല്ലേറ് നിരവധി പേർക്ക് പരിക്കേറ്റു കുന്നംകുളം നിയോജകമണ്ധലം യു ഡി എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ കാട്ടകാമ്പാലിൽ നടന്ന പ്രകടനത്തിലേക്ക് ആണ് കല്ലേറ് ഉണ്ടായത്. . രാത്രി 8.30 ഓടെയായിരുന്നു സംഭവം.യു ഡി എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ നേതൃത്വത്തിൽ നൂറിലേറെ പ്രവർത്തകർ പ്രകടനത്തിലുണ്ടായിരുന്നു. ചിറക്കൽ സെന്ററിലെത്തിയപ്പോൾ പരിസരത്തെ കല്യാണ മണ്ഡപത്തിൽ നിന്നാണ് പ്രകടനത്തിന് നേരെ കല്ലേറുണ്ടായത്.

Astrologer

കല്ലേറിൽ കെ എസ് യു ജില്ലാ സെക്രട്ടറിയുൾപടേ 10 ലേറെ പേർക്ക് പരിക്കേറ്റതായാണ് യു ഡി എഫ് നൽകുന്നവിവരം. അഞ്ച് പേർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പ്രകടനത്തിലേക്ക് കല്ലേറുണ്ടായതോടെ സംഘർഷമുണ്ടായി. പൊലീസെത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്. ആക്രമത്തിന് പിന്നിൽ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകരാണെന്ന് കോൺ​ഗ്രസ്സ് ആരോപിച്ചു. ആക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് സ്ഥാനാർത്ഥി ജയശങ്കർ, യു ഡി എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ ഉപരോധം തീർത്തു. എ സി പി നേതാക്കളുമായി ചർച്ചതുടരുകയാണ്.

Vadasheri Footer