Above Pot

കുന്നംകുളത്ത് വൻ കവർച്ച, കവർന്നത് 30 പവൻ സ്വർണം

കുന്നംകുളം : തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റി ഓഫീസിന് എതിർവശത്ത്  റിട്ട. സർവ്വേ സൂപ്രണ്ട് പരേതനായ ചന്ദ്രൻ്റെ വീട്ടിലാണ് ഇന്നലെ രാത്രിയിൽ മോഷണം നടന്നിട്ടുള്ളത്. താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്.ഭാര്യ പ്രീത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.ഇവർ താഴത്തെ മുറിയിൽ ഉണ്ടായിരുന്നുവെങ്കിലും കവർച്ച അറിഞ്ഞില്ല.

First Paragraph  728-90

ബന്ധുവീട്ടിൽ പോയിരുന്ന മകൻ ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താഴത്തെ മുറികളിലെ അലമാരകളും മുകളിലത്തെ മുറികളിലെ അലമാരകളും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Second Paragraph (saravana bhavan