Header 1 = sarovaram
Above Pot

ചൊവ്വന്നൂർ സെൻ്റ് മേരീസ് സ്കൂളിൽ പുതിയ ജലപരിശോധന ലാബ്.


കുന്നംകുളം: ചൊവ്വന്നൂർ സെൻ്റ് മേരീസ് ഹൈസ്കൂളിൽ പുതിയതായി ആരംഭിച്ച ജലഗുണ നിലവാര പരിശോധന ലാബിൻ്റെ ഉദ്ഘാടനം കുന്നംകുളം എം എൽ എ , എ സി മൊയ്‌തീൻ നിർവഹിച്ചു.


ഹരിത കേരള മിഷന്റെ മേൽനോട്ടത്തിൽ, പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വിഭാഗ വകുപ്പും ചേർന്ന്, എല്ലാ പഞ്ചായത്തുകളിലും പ്രാദേശിക തലത്തിൽ ഹയർ സെക്കന്ററി സ്കൂൾ ലബോറട്ടറി പ്രയോജനപ്പെടുത്തി കൊണ്ട് ജല ഗുണ നിലവാര പരിശോധന നടത്തുന്ന പദ്ധതിയാണിത്.. ചടങ്ങിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

Astrologer

വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി സോമശേഖരൻ, പി കെ ഷെബീർ, വാർഡ് കൗൺസിലർ സിൻസി ജോർജ്, മാനേജ്മെൻറ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ അനിത, പി ടി എ പ്രസിഡൻറ് കെ വേണുഗോപാൽ , സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ കൃപ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

Vadasheri Footer