Header 1 = sarovaram
Above Pot

വിധിപ്രകാരമുള്ള നിക്ഷേപ സംഖ്യ നൽകിയില്ല , സൊസൈറ്റി സെക്രട്ടറിക്കും പ്രസിഡണ്ടിനും വാറണ്ട്.

തൃശൂർ : വിധിപ്രകാരമുള്ള നിക്ഷേപ സംഖ്യ പലിശ സഹിതം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ കുരിയച്ചിറയിലുള്ള പള്ളിപ്പുറം വീട്ടിൽ ജുമി നെൽസൺ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ശക്തൻ നഗറിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ സെക്രട്ടറിക്കെതിരെയും പ്രസിഡണ്ടിനെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്.

Astrologer

നിക്ഷേപ സംഖ്യ തിരിച്ചുനൽകാതിരുന്നതിനെത്തുടർന്ന് ജുമി നെൽസൺ നേരത്തെ ഫയൽ ചെയ്ത ഹർജിയിൽ നിക്ഷേപ സംഖ്യയായ 2,50,000 രൂപയും 12% പലിശയും നൽകുവാൻ കൽപിച്ച് എതൃകക്ഷികൾക്കെതിരെ ഉപഭോക്തൃ കോടതി വിധിയുണ്ടായിരുന്നു. എന്നാൽ എതൃകക്ഷികൾ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് ഉപഭോക്തൃ നിയമപ്രകാരം വിധി പാലിക്കാതിരുന്നതിന് എതൃകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ ശ്രീജ.എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷികൾക്കെതിരെ വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

Vadasheri Footer