Header 1 vadesheri (working)

കുന്നംകുളം ഉപജില്ലാ കലോത്സവത്തിന് വർണാഭമായ തുടക്കം

Above Post Pazhidam (working)

ചൂണ്ടല്‍ : കുന്നംകുളം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് വർണാഭമായ തുടക്കം. ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്‌ക്കൂൾ, ഡിപോൾ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവടങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 346 ഇനങ്ങളിൽ ആറായിരത്തോളം കൗമാര പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം ലേഡി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിൽ ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

ഹൃദയങ്ങളിൽ നിന്നുള്ള ആർദ്രതയുടെ കയ്യൊപ്പാണ് ഓരോ കലോത്സവങ്ങളെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു. കുട്ടികൾ പാഠപുസ്തകങ്ങൾക്ക് പ്രാധാന്യം നൽകുന്നതു പോലെ കലാ കായിക ഇനങ്ങൾക്കും മുൻഗണന നൽകണം. കുട്ടികൾക്ക് സമൂഹവുമായി ഇണങ്ങാൻ ഏറ്റവും നല്ല ഉപാധിയാണ് ഇതുപോലെയുള്ള മത്സരങ്ങളെന്നും എം പി പറഞ്ഞു.ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ എസ് കരീം അധ്യക്ഷത വഹിച്ചു. എ ഇ ഒ സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.

ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഖാ സുനിൽ, പഞ്ചായത്തംഗങ്ങളായ മുഹമ്മദ് ഷാഫി, ആന്റെണി, എം ബി പ്രവീൺ, ഷൈലജ പുഷ്പാകരൻ തുടങ്ങിയവർ സംസാരിച്ചു. മൂന്നു ദിവസത്തെ കലോത്സവത്തിന് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ ചുമതല വഹിക്കുന്ന വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് വി.ജി. സുധീർ കൊടി ഉയർത്തി. ആദ്യ ദിനത്തിൽ സ്റ്റേജിതിര മത്സരങ്ങളാണ് നടക്കുന്നത്. ഒക്‌ടോബർ 31 ന് (വ്യാഴാഴ്ച) വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും

Second Paragraph  Amabdi Hadicrafts (working)