Madhavam header
Above Pot

ഇന്ത്യയില്‍ ക്ലിനിക്കല്‍ ട്രയല്‍ നാമമാത്രം : ഡോ.സന്തോഷ് നായര്‍

തൃശൂര്‍ : ആഗോളതലത്തില്‍ നടക്കുന്ന ക്ലിനിക്കല്‍ ട്രയല്‍സിന്‍റെ വെറും 2%
മാത്രമെ ഇന്ത്യയില്‍ നടക്കുന്നുള്ളൂ എന്ന് മിഡ് ഫ്ളോറിഡ കാന്‍സര്‍ സെന്‍റ
റിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റും തൃശ്ശൂര്‍ സ്വദേശിയുമായ ഡോ.സന്തോഷ് നായര്‍. അമല മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ ട്രയല്‍സിനെ അധികരിച്ച്
നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. ലോക
ജനസംഖ്യയുടെ അഞ്ചില്‍ ഒരു ഭാഗം വസിക്കുന്ന ഇന്ത്യയില്‍ മാറിമാറി വരുന്ന രോഗാവസ്ഥകളും കൂടിയതോതിലുള്ള അര്‍ബുദ നിരക്കും ക്ലിനിക്കല്‍ ട്രയല്‍സിന്‍റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നു.

Astrologer

ഇന്ത്യന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ സംബന്ധിച്ച പുതിയ നിയമാവലികള്‍ രോഗികളുടെ അവകാശങ്ങളും സംരക്ഷണവും മുന്‍കാലങ്ങളില്‍ നിന്ന്
വ്യത്യസ്ഥമായി കൂടുതല്‍ ഉറപ്പുവരുത്തുന്നതിനാല്‍ ക്ലിനിക്കല്‍
ട്രയല്‍സുകളിലെ പങ്കാളിത്തത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാണ്.
ചടങ്ങില്‍ അമല ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, മെഡിക്കല്‍
ഓങ്കോളജി വിഭാഗം മേധാവി ഡോ.അനില്‍ ജോസ്, മെഡിക്കല്‍ ഓങ്കോ
ളജിസ്റ്റ് ഡോ.സൗരഭ് രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Vadasheri Footer