Header 1 vadesheri (working)

കുന്നംകുളത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെ നടപടി

Above Post Pazhidam (working)

കുന്നംകുളം : പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെ നടപടി. കാർബൺ തുലിത കുന്നംകുളം പദ്ധതി നടപ്പിലാക്കി വരുന്ന കുന്നംകുളം നഗരസഭ പ്രദേശത്ത് കച്ചവട സ്ഥാപനങ്ങളിൽ നിന്നും ജൈവ / അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് നഗരസഭ ഹരിത കർമ്മ സേനയുടെ സേവനം നൽകുമ്പോഴും, നഗരസഭയുടെ പ്രവർത്തനകളുമായി സഹകരിക്കാതെ, പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന വിധത്തിൽ,പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്ന കച്ചവടക്കാർക്കെതിരെ കേരള മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം നടപടികൾ സ്വീകരിച്ചു .

First Paragraph Rugmini Regency (working)

ഖാദി ഭവൻ കെട്ടിടത്തിന് പുറകിലുള്ള ഒഴിഞ്ഞ പറമ്പിൽ വേസ്റ്റ് കത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഖാദി ഭവൻ കെട്ടിടത്തിലെയും അടുത്തുള്ള കെട്ടിടത്തിലേയും ഏതാനും കച്ചവട സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് കത്തിക്കുന്നത് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കെതിരെ പിഴശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു .കാർബൺ തുലിത കുന്നംകുളം പദ്ധതി വിജയിപ്പിക്കുന്നതിന് പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ചെയർ പേർസൺ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം.സുരേഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ സുമ ഗംഗാധരൻ എന്നിവർ അറിയിച്ചു.

buy and sell new

Second Paragraph  Amabdi Hadicrafts (working)