കുന്നംകുളം ഫയർ സ്റ്റേഷനിൽ ഡിജിറ്റൽ രജിസ്റ്റർ സ്ഥാപിച്ചു

">

കുന്നംകുളം : കുന്നംകുളം ഫയർ സ്റ്റേഷനിൽ ഡിജിറ്റൽ രജിസ്റ്റർ സംവിധാനം സജ്ജീകരിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിലെത്തുന്ന ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ രജിസ്റ്ററുകൾ സ്ഥാപിച്ചു വരുന്നതിന്റെ ഭാഗമായാണിത്. കുന്നംകുളം ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ വൈശാഖ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ഓൺലൈൻ പബ്ളിക്കേഷൻസാണ് സിവിൽ ഡിഫൻസിന്റെ ലേബലിൽ സർക്കാർ ഓഫീസുകളിൽ സൗജന്യമായി ഡിജിറ്റൽ രജിസ്റ്റർ സംവിധാനം ഒരുക്കുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ ജില്ലാ തലത്തിൽ സ്ഥാപിച്ച ഇടങ്ങളിലെല്ലാം നല്ല പ്രതികരണങ്ങൾ ലഭ്യമായതോടെ സംസ്ഥാന തലത്തിലുളള ഒട്ടുമിക്ക സർക്കാർ ഓഫീസുകളും സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ ഡിജിറ്റലൈസ് ചെയ്യാനാണ് പദ്ധതി. കൊടുങ്ങല്ലൂർ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഹബീബ് രജിസ്റ്ററിന്റെ പ്രവർത്തനങ്ങളും പ്രയോജനങ്ങളും വിശദീകരിച്ചു. സിവിൽ ഡിഫെൻസ് ഡിവിഷണൽ വാർഡൻ ഷെൽബീർ അലി, ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ ഷെബീബ്, പോസ്റ്റ് വാർഡൻ സജി, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഇ. കെ. ഷാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors