Madhavam header
Above Pot

കോ​ട​തി വിധി ലം​ഘി​ച്ചു; ജോ​സ് കെ.​മാ​ണി​ക്കെ​തി​രെ പി.​ജെ.​ജോ​സ​ഫ് ഹ​ര്‍​ജി ന​ല്‍​കി

തൊ​ടു​പു​ഴ: ജോ​സ്.​കെ.​മാ​ണി​ക്കെ​തി​രെ പി.​ജെ.​ജോ​സ​ഫ് തൊ​ടു​പു​ഴ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ചെ​യ​ര്‍​മാ​ന്‍ പ​ദ​വി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ജോ​സ് ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഹ​ര്‍​ജി. ജോ​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം വി​ളി​ച്ച​തി​നെ​തി​രെ​യാ​ണ് ജോ​സ​ഫി​ന്‍റെ നീ​ക്കം.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ താ​ന്‍ ത​ന്നെ​യാ​ണെ​ന്നും, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ധി വ​ന്ന​തു ര​ണ്ടി​ല ചി​ഹ്ന​ത്തി​ല്‍ മാ​ത്ര​മാ​ണെ​ന്നും ജോ​സ​ഫ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ജോ​സ് വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ചാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. കെ.​എം. മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​നാ​യി ഇ​പ്പോ​ഴും താ​ന്‍ ത​ന്നെ തു​ട​രു​ക​യാ​ണെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞി​രു​ന്നു.

Astrologer

പാ​ര്‍​ട്ടി യോ​ഗം വി​ളി​ക്കു​ന്ന​തി​ല്‍ നി​ന്ന് ജോ​സ് കെ. ​മാ​ണി​യെ ഇ​ടു​ക്കി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും ക​ട്ട​പ്പ​ന സ​ബ് കോ​ട​തി​യും വി​ല​ക്കി​യി​ട്ടു​ള്ള​താ​ണ്. വേ​റെ വി​ധി​വ​രാ​ത്ത​തി​നാ​ല്‍ ര​ണ്ടു​കോ​ട​തി​ക​ളു​ടെ​യും സ്റ്റേ ​നി​ല​നി​ല്‍​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​സ് കെ. ​മാ​ണി വി​പ്പ് ന​ല്‍​കു​ക​യോ ആ​രെ​യെ​ങ്കി​ലും അ​യോ​ഗ്യ​രാ​ക്കു​ക​യോ ചെ​യ്താ​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​മാ​കും.

ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യു​മെ​ന്നും ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Vadasheri Footer