Header 1 vadesheri (working)

പ്ലാസ്റ്റിക്കിന് വിട, തുണിസഞ്ചിയുമായി കുന്നംകുളം നഗരസഭ

Above Post Pazhidam (working)

കുന്നംകുളം : കുന്നംകുളം നഗരസഭയിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഒഴിവാക്കി ഇനി മുതൽ തുണി സഞ്ചി ഉപയോഗിക്കും. ഉജ്ജീവൻ ബാങ്കിന്റെ സഹകരണത്തോടെ നഗരസഭയിലെ എല്ലാ വീടുകളിലും തുണി സഞ്ചി ഉപയോഗിക്കാനുള്ള ശ്രമങ്ങൾക്ക് നഗരസഭയിൽ തുടക്കമായി.
തുണി സഞ്ചി വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം.സുരേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഗീത ശശി, സുമ ഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ, സെക്രട്ടറി കെ.കെ. മനോജ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, ഉജ്ജീവൻ ബാങ്ക് മാനേജർ ടീന എന്നിവർ പങ്കെടുത്തു.
ജനുവരി ഒന്നു മുതൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് നഗരസഭയിൽ തുണിസഞ്ചി ഉപയോഗിക്കുന്നത്. പൊതുജനങ്ങൾക്ക് പലവ്യഞ്ജനങ്ങൾ വാങ്ങുന്നതിന് സൗകര്യപ്രദമായ രീതിയിലുള്ളതാണ് തുണിസഞ്ചി. 1,60,000 രൂപ ചെലവഴിച്ചാണ് കുന്നംകുളം നഗരസഭാ പ്രദേശത്തെ മുഴുവൻ വീടുകളിലും നൽകുന്നതിനാവശ്യമായ തുണിസഞ്ചി തയ്യാറാക്കിയിട്ടുള്ളതെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.

First Paragraph Rugmini Regency (working)