കുന്നംകുളം ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് ഓൺലൈനിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

">

കുന്നംകുളം: നഗര സഭ നിർമാണം പൂർത്തിയാക്കിയ ഇ കെ നായനാർ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് ഓൺലൈനിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ എസ് ഷാനവാസ് (ഓൺലൈൻ), നടൻ വി കെ ശ്രീരാമൻ, എഴുത്തുകാരായ ടി ഡി രാമകൃഷ്ണൻ (ഓൺലൈൻ), റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണൻ, കലാമണ്ഡലം നിർവ്വാഹക സമിതിയംഗം ടി കെ വാസു, ആർക്കിടെക്ചർ ഡോ. ജോത്സ്‌ന റാഫേൽ, നിർമ്മാണ ചുമതല സ്ഥാപന പ്രതിനിധി രമേശൻ പാലേരി, നഗരസഭ വെസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. അസി എക്‌സിക്യൂട്ടീവ് എൻജിനീയർ ഇ സി ബിനയ് ബോസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർ പേഴ്‌സൻ സീതാരവീന്ദ്രൻ സ്വാഗതവും സെക്രട്ടറി ബി അനിൽ കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors