Madhavam header
Above Pot

കുന്നംകുളം ബസ് സ്റ്റാന്റ് നിർമാണത്തിന് ഊരാളുങ്കളുമായി കരാർ ഒപ്പിട്ടു കരാർ

കുന്നംകുളം : ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി കുന്നംകുളം നഗരസഭ കരാറിൽ ഒപ്പിട്ടു.
വർഷങ്ങളായി വിവിധ പ്രശ്‌നങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോയ നഗരസഭ ബസ് സ്റ്റാൻഡ് ഈ വർഷം തന്നെ ജനങ്ങൾക്ക് തുറന്നു കൊടക്കും. 90,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഷോപിംഗ് കോപ്ലക്സും ബസ്റ്റാന്റ് ടെർമിനലും ഒൻപത് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി നഗരസഭക്ക് കൈമാറുമെന്നാണ് കരാർ.

പതിനഞ്ച് വർഷം മുൻപ് ആരംഭിച്ച ബസ്റ്റാന്റ് നിർമ്മാണവും, തുടർന്നുണ്ടായ തർക്കങ്ങൾക്കും ഇതോടെ ശാശ്വത പരിഹാരമാകുകയാണ് . നഗരസഭ നേരിട്ട് നിർമ്മിക്കാൻ തീരുമാനിച്ച ബസ്റ്റാന്റ് നിർമ്മാണം ആരംഭിച്ചതിന് ശേഷമാണ് കരാറുകാരനുമായി തർക്കമുണ്ടായത്. പിന്നീട് നിയമ നടപടികളും, വ്യവഹാരങ്ങളുമായി വർഷങ്ങൾ കടന്നു പോയി. ഒടുവിൽ ബി ഒ ടി, അടിസ്ഥാനത്തിലും പിന്നീട് പി പി പി യുമായും നിർമ്മാണം നടത്താൻ തീരുമാനിച്ചെങ്കിലും തീരുമാനമായില്ല .

Astrologer

എ സി മൊയ്‌തീൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4.35 കോടി രൂപ കെട്ടിടത്തിന്റെ നിർമ്മാണത്തിന് അനുവദിക്കുകയും ചുവപ്പു നാടയിൽ കുരുങ്ങികിടന്ന നിർമ്മാണ ഫയലുകൾ പുറത്തെടുക്കാൻ ശ്രമം നടത്തുകകൂടി ചെയ്തതോടെ ബസ്റ്റാന്റ് യാഥാർത്ഥ്യമാകുകയായിരുന്നു. നഗരസഭ പ്രാദേശിക ബാങ്കിൽ നിന്നും ലോണായി പണം കണ്ടെത്തി ബസ്റ്റാന്റ് നിർമ്മാണം പൂർത്തിയാക്കുന്നതോടെ കുന്നംകുളം ചരിത്രത്തിൽ ഇടം പിടിക്കും. 50 കോടിയിലേറെ രൂപ ചിലവ് കണക്കാക്കി 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് നിർമ്മാണവും നടത്തിപ്പും നൽകാൻ തീരുമാനിച്ച പദ്ധതിയാണ് നഗരസഭ നേരിട്ട് നിർമ്മിക്കുന്നതെന്നും. ഇത്ര ഭീമമായ പദ്ധതിക്ക് പ്രാദേശിക ബാങ്കിൽനിന്നും ലോൺ ലഭ്യമാക്കാനാകുന്നതും കേരളത്തിന്റെ ചരിത്രത്തിലെ അപൂർവ്വ സംഭവങ്ങളായി മാറും.

കഴിഞ്ഞ ഡിസംബറിൽ നിർമ്മാണം ആരംഭിക്കുമെന്നായിരുന്നു നവംബറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭ പറഞ്ഞിരുന്നത്. എന്നാൽ സാങ്കേതിക അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതോടെ മന്ത്രി വീണ്ടും ഇടപെടൽ നടത്തിയാണ് സാങ്കേതികാനുമതി നേടിയെടുത്തത്. 2019 സപ്തംബറിൽ നിർമ്മാണം പൂർത്തിയാക്കി ബസ്റ്റാന്റ് പ്രവർത്തിച്ചു തുടങ്ങുമെന്നാണ് ഭരണ സമതി നൽകുന്ന ഉറപ്പ്. കുന്നംകുളം നഗരസഭ ചെയർപഴ്സൺ സീതാരവീന്ദ്രന്റെ ചേംബറിൽ നടന്ന ചടങ്ങിൽ നഗരസഭ സെക്രട്ടറി കെ.കെ മനോജ്. ഊരാളുങ്കൽ ലേബർ സൊസൈറ്റി അസി. മാനേജർ ഫാരിസ് എ റസാഖ് എന്നിവരാണ് കരാറിൽ ഒപ്പു വെച്ചത്. പ്രൊജക്റ്റ് എഞ്ചിനീയർ മധു പാറയിൽ. നഗരസഭ വൈസ് ചെയർമാൻ പി.എം സുരേഷ്. മന്ത്രി എ സി മൊയ്തീന്റെ മണ്ഡലത്തിലെ പ്രതിനിധിയായ ടി.കെ വാസു. സ്ഥിരം സമതി അധക്ഷൻമാർ, കൗൺസിലർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Vadasheri Footer