Above Pot

കെ സുരേന്ദ്രന്റെ അറസ്റ്റ് , ബി ജെ പി കുന്നംകുളത്ത് റോഡ് ഉപരോധിച്ചു .

കുന്നംകുളം.ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ നിലയ്ക്കലിൽ നിന്നും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കുന്നംകുളത്ത് റോഡ് ഉപരോധിച്ചു.
വിവിധ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പ്രകടനമായെത്തിയാണ് റോഡ് ഉപരോധിച്ചത്. വടക്കാഞ്ചേരി റോഡിലെ പാർട്ടി ആസ്ഥാനത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പൊലീസ് സ്റ്റേഷന് മുന്നിലൂടെ ബസ്റ്റാന്റ് പരിസരത്ത് എത്തി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഉപരോധം തീർത്തു. കുന്നംകുളം എ സി പി. സിനോജ്, സി ഐ കെ ജി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം രാവിലെ മുതൽ തന്നെ നഗരത്തിൽ കേന്ദ്രീകരിച്ചിരുന്നു. ബി ജെ പി നേതാക്കളായ അഡ്വ.കെ.കെ അനീഷ്‌കുമാർ. അനീഷ് ഇയ്യാൽ. എം വി ഉല്ലാസ്. അനീഷ് മാസറ്റർ ഗുരുവായൂർ. സുധീഷ്മേനോത്ത്. സുധീഷ് മണലൂർ. തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധവും, പ്രകടനവും. ബസ്റ്റാന്റിന് മുന്നിൽ ഉപരോധം തീർത്തതിനാൽ വാഹന ഗതാഗതത്തെ ഇത് കാര്യമായി ബാധിച്ചില്ല. വാഹനങ്ങൾ ഗുരുവായൂർ റോഡിലൂടെയും, വടക്കാഞ്ചേരി റോഡിലൂടെയും പൊലീസ് വഴി തിരിച്ചുവിട്ടു. കോഴിക്കോട് തൃശൂർ റൂട്ടിലുള്ള വാഹനങ്ങൾ അക്കിക്കാവിൽ നിന്നും ബൈപാസിലൂടെ തിരിച്ചുവിട്ടതിനാൽ നഗരത്തിൽ ദേശീയ പാത ഉപരോധം ബാധിച്ചില്ല. അവധി ദിനമായതിനാൽ പൊതുവേ വാഹനങ്ങൾ കുറവായിരുന്നു

First Paragraph  728-90