Header 1 = sarovaram
Above Pot

കുന്നംകുളത്തെ ആയുർവ്വേദ ആശുപത്രിയുടെ പുതിയകെട്ടിടം ഉൽഘാടനം ചെയ്തു

കുന്നംകുളം: കുന്നംകുളം വലിയങ്ങാടിയിൽ നിർമ്മിച്ച ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ.പി.കെ ബിജു എം.പി നിർവ്വഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 32.70 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രിയ്ക്കായി മികച്ച സൗകര്യങ്ങളോടെ പുതിയകെട്ടിടം നിർമ്മിച്ചത്. 149 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ആയുർവ്വേദ കെട്ടിടത്തിന് കിണറും, ചുറ്റുമതിലും, മുറ്റത്ത് ടൈൽ വിരിക്കലിനുമായ പ്രവർത്തികൾക്കായി നഗരസഭയുടെ 10 ലക്ഷം രൂപയും വിനിയോഗിച്ചു. ജില്ലാ നിർമ്മിതി കേന്ദ്രം പ്രോജക്ട് മാനേജർ ബോസ്‌കോ എം.എം.റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ കലാമണ്ഡലം നിർവ്വാഹക സമിതി അംഗവും മലയാളം സർവ്വകലാശാല സെനറ്റ് അംഗവുമായ ടി.കെ.വാസു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഗീത ശശി, കെ.കെ.മുരളി, സുമ ഗംഗാധരൻ, എ.വി, ഷാജി, മിഷസെബാസ്റ്റ്യൻ, സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.എൻ.സത്യൻ, ജില്ലാകോൺഗ്രസ് കമ്മിറ്റിസെക്രട്ടറി കെ.സി.ബാബു, ഭാരതീയ ജനതാ പാർട്ടി മണ്ഡലം പ്രസിഡണ്ട് കെ.എസ്.രാജേഷ്, മുൻ ചെയർമാൻ സി.വി.ബേബി, സി.എം.പി.ഏരിയ സെക്രട്ടറി വി.ജി. അനിൽ ,ആർ.എം.പി.ഐ. ജില്ലാ കമ്മിറ്റി അംഗം വി.കെ.തമ്പി, കൗൺസിലർമാരായ എ.എസ്, ശ്രീജിത്. കെ.എ.അസീസ്, ബിജു.സി.ബേബി, കെ.എ സോമൻ, ജയ്‌സിംഗ് കൃഷ്ണൻ, ആയുർവ്വേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിബു.എസ്, നഗരസഭ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ.സി ബിനയ് ബോസ്,ആയ്യുർവ്വേദ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ.രേണു ,ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ എൻ.എം.കൃഷ്ണൻകുട്ടി, മുരളി സംഘമിത്ര, കെ.എസ്.രാധാകൃഷ്ണൻ സുധീപ് അച്ചുതൻ, കെ.ജി. വെയ്ൽസ് എന്നിവർ സംസാരിച്ചു.

Astrologer

കെട്ടിടത്തിന് മുകളിൽ പുതിയ ബ്ലോക്ക് നിർമ്മിച്ച് കിടത്തി ചികിത്സക്ക് കൂടി സൗകര്യമൊരുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികൾക്ക്, ചേന്ദമംഗലം കൈത്തറി സംഘം ഉണ്ടാക്കിയ ചേക്കുട്ടിപാവ സമ്മാനിച്ചു. കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി.എം.സുരേഷ് സ്വാഗതവും സെക്രട്ടറി കെ.കെ. മനോജ് നന്ദിയും രേഖപ്പെടുത്തി.

Vadasheri Footer