Above Pot

കുന്നംകുളത്തെ ഒറ്റമുറികുടിലിലെ വിദ്യാർത്ഥിനി അനീഷ്യ അടച്ചുറപ്പുള്ള വീട്ടിലേക്ക്

കുന്നംകുളം: ഒറ്റമുറികുടിലിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി അനീഷ്യയുടെ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക് .കുന്നംകുളം നഗരസഭയിലെ വടുതലയിൽ ടാർപോളിൻ ഷീറ്റിട്ട് മറച്ച ശുചി മുറി പോലുമില്ലാത്ത കുടിലിൽ താമസിക്കുന്ന അനീഷ്യയ്ക്കാണ് നഗരസഭ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുന്നത്. ബഥനി സ്‌കൂളിലെ വിദ്യാർത്ഥിനിയായ അനീഷ്യയുടെ ദുരിതാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്ന് കാറ്ററിംഗ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സ്ഥലം വാങ്ങി നൽകുകയായിരുന്നു.

First Paragraph  728-90

പുതിയതായി നിർമ്മിക്കുന്ന വീടിന്റെ കട്ടിള വെക്കൽ ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ പി.എം സുരേഷ് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ മിഷ സെബാസ്റ്റ്യൻ, നഗരസഭ സെക്രട്ടറി കെ.കെ മനോജ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, കൗൺസിലർ എ.എസ് സുജീഷ്, എൻ യു എൽ എം സിറ്റി മിഷൻ മാനേജർ എം.എം സിമിന എന്നിവർ സംസാരിച്ചു.തൃശ്ശൂർ ജില്ല ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലൂടെ പരിശീലനം നേടിയ കുന്നംകുളം നഗരസഭ കുടുംബശ്രീ വനിതാ കൺസ്ട്രക്ഷൻ ഗ്രൂപ്പാണ് വീട് പണി നടത്തുന്നത്. അനീഷ്യക്ക് നല്ലൊരു വീട് എന്ന് സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് ഇനിയും സുമനസ്സുക്കളുടെ ധനവും വിഭവവും അദ്ധ്വാനവും ആവശ്യമാണെന്നും കുടുംബത്തിന് കൈത്താങ്ങാവാൻ തയ്യാറുള്ളവർ നഗരസഭയുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

Second Paragraph (saravana bhavan