Post Header (woking) vadesheri

കുഞ്ഞിന്റെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവ് അറസ്റ്റിൽ .

Above Post Pazhidam (working)

ഗുരുവായൂർ: ഒന്നര വയസായ പെൺ കുഞ്ഞിന്റെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . തൃശൂർ കോട്ടപ്പുറം ഗ്രീൻ ഗാർഡൻ കോളനി പുത്തൂർ വീട്ടിൽ ഗോപി മകൻ ശശി (കുട്ടിശശി38) യെയാണ് ഗുരുവായൂർ ടെംബിൾ പോലീസ് അറസ്റ്റ് ചെയ്തത് .

Ambiswami restaurant

ഇന്നലെ രാത്രി 8.30 കിഴക്കേ നടയിലെ പ്രിയങ്ക ഫാൻസി കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ സ്ത്രീയുടെ കയ്യിൽ ഉണ്ടായിരുന്ന കുട്ടിയുടെ വള ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത് .തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കൊലക്കേസ്, പിടിച്ചുപറി തുടങ്ങി നിരവധി കേസ്സുകളിൽ പ്രതിയാണ് കുട്ടി ശശി

Second Paragraph  Rugmini (working)

പുതുക്കാട് സ്റ്റേഷനിലെ ഒരു കൊലക്കേസിൽ ജയിലിൽ നിന്നും അടുത്തിടെ പരോളിൽ ഇറങ്ങിയതാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. അന്വേഷണ സംഘത്തിൽ ടെംബിൾ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സി ആർ സുബ്രഹ്മണ്യൻ എ എസ് ഐ പി.എസ് സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബാസ്റ്റിൻ സിങ്ങ് , വി.എം ശ്രീജിത്ത്, യൂനസ് . മനു , ഷെഫീക് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Third paragraph