Header 1 vadesheri (working)

കുന്നംകുളം അപകട മരണം ,കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡ്രൈവർ അറസ്റ്റിൽ

Above Post Pazhidam (working)

കുന്നംകുളം : കെഎസ്ആർടിസിയുടെ പുതിയ മോഡൽ ബസ്സായ കെ സ്വിഫ്റ്റ് ബസിടിച്ച് തമിഴ്നാട് സ്വദേശി പരസ്വാമി മരിച്ച സംഭവത്തിൽ ബസ് പോലീസ് പിടികൂടുകയും, ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബസിന് മുൻപേ പോയ പിക്അപ് വാൻ ഇടിച്ചു റോഡിൽ വീണ പര സ്വാമിയുടെ ശരീരത്തിലൂടെ കയറിങ്ങുകയായിരുന്നുസംഭവത്തിൽ പിക്കപ്പ് വാൻ ഡ്രൈവർക്കെതിരെയും, ബസ് ഡ്രൈവർക്കെതിരെയും പോലീസ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിരുന്നു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചരയോടെയാണ് കുന്നംകുളം മലയ ജംഗ്ഷനിൽ വെച്ച് പിക്കപ്പ് വാനിൽ തട്ടി വീണ പരസ്വാമിയുടെ ശരീരത്തിലൂടെ കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ് ബസ് കയറി ഇറങ്ങി നിർത്താതെ പോവുകയായിരുന്നു. സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസ് ബസിന്ടെ വിവരങ്ങളും ശേഖരിച്ച് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ രാവിലെ കോഴിക്കോട് എത്തിയ ബസ് വൈകീട്ട് അഞ്ചരയോടെയാണ് കോഴിക്കോട് നിന്നും തിരിച്ചത്. എട്ടരയോടെ കുന്നംകുളത്ത് എത്തിയപ്പോഴാണ് ഡ്രൈവറെയും ബസ്സും പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു…