header 4

ചാവക്കാട് ബീച്ചിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ യുവതിയുടെ ആത്മഹത്യാ ശ്രമം . പഴഞ്ഞി അയിനൂര്‍ സ്വദേശിനിയും, പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമായ യുവതി ആത്മഹത്യാശ്രമം നടത്തിയത്. വൈകീട്ട് 5.45 ഓടെയാണ് സംഭവം. അമിതമായി ഗുളികകള്‍ കഴിച്ച് കടലിലേക്ക് ഇറങ്ങിപോകാന്‍ ശ്രമിക്കുന്നതിനിടെ യുവതി കുഴഞ്ഞ് വീഴാന്‍ തുടങ്ങി. ഇതോടെ കണ്ട് നിന്നവര്‍ ചേര്‍ന്ന് ഇവരെ തീരത്തെത്തിച്ച് ആംബുലന്‍സിൽ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു . ആശുപത്രിയിലും യുവതി ആത്മഹത്യശ്രമം നടത്തിയതോടെ ചാവക്കാട് പോലീസെത്തി മൊഴി രേഖപ്പെടുത്തി കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നാണ് സൂചന. ആദ്യവിവാഹം വേര്‍പെടുത്തിയ യുവതിയ്ക്ക് ആറ് വയസ്സുള്ള മകളുണ്ട്.