Post Header (woking) vadesheri

ഇരുപത് രൂപക്ക് ഊണ് നൽകുന്ന ജനകീയ ഭക്ഷണശാല ഗുരുവായൂരിലും .

Above Post Pazhidam (working)

ഗുരുവായൂര്‍: ഇരുപത് രൂപക്ക് ഊണ് നൽകുന്ന ജനകീയ ഭക്ഷണശാല ഗുരുവായൂരില്‍ തുറന്നു .ഗുരുവായൂര്‍ നഗരസഭയുടെ ജനകീയ ഭക്ഷണശാല പടിഞ്ഞാറെ നടയിലെ മുന്‍സിപ്പല്‍ റസ്റ്റ് ഹൗസില്‍ കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍, പപ്പടം എന്നിവയുള്‍പ്പെടെയുള്ള ഉച്ചയൂണ് 20 രൂപയ്ക്കാണ് നല്‍കുന്നത്. കുടുംബശ്രീക്കാണ് ഹോട്ടല്‍ നടത്തിപ്പ് ചുമതല. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം രതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി എസ് ഷെനില്‍, ഷാഹിന, നഗരസഭാ സെക്രട്ടറി എ എസ് ശ്രീകാന്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Ambiswami restaurant