Madhavam header
Above Pot

തൃശൂർ കൊലപാതകങ്ങളുടെ തലസ്ഥാനമോ ? പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ:കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ല കൊലപാതക കേസുകളുടെ തലസ്ഥാനവുമായി മാറുന്നു . ഇന്ന് പഴയന്നൂരിലാണ് കൊലപാതകം അരങ്ങേറിയത് .പഴയന്നൂർ പട്ടിപറമ്പിൽ വെച്ചാണ് യുവാവിനെ വെട്ടിക്കൊന്നത് . ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. 

കഴിഞ്ഞ നാല് മാസമായി പട്ടിപറമ്പിൽ ഒരു വാടക വീട്ടിലായിരുന്നു കൊല്ലപ്പെട്ട റഫീഖും സുഹൃത്ത് ഫാസിലും താമസിച്ചിരുന്നത്. സമീപത്തെ ഒരു ചിക്കൻ സ്റ്റാളിലായിരുന്നു ഇരുവർക്കും ജോലി. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് നിന്നും ഒരു സംഘം  റഫീഖിനെ അന്വേഷിച്ച് സ്ഥലത്തെത്തിയിരുന്നു. ഈ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.

Astrologer

ഇന്നലെ രാത്രി ഇവരുടെ വീട്ടിൽ നിന്നും ബഹളം കേട്ടിരുന്നതായി പ്രദേശവാസികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ ഒരാൾ വീട്ടിൽ നിന്നും ബൈക്ക് വേഗത്തില്‍ ഓടിച്ച് പോകുന്നത് കണ്ടതായും സമീപവാസികൾ പറയുന്നു.  പരിക്കേറ്റ റഫീഖിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റഫീക്കിന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിന് കാലിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റഫീഖിന്റെ മരണം ഉൾപ്പടെ ജില്ലയില്‍ ഒമ്ബത് ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങളാണ് നടന്നത്.ഒക്ടോബര്‍ നാല്- ഡോ. സോന കുത്തേറ്റ് മരിച്ചുകുരിയച്ചിറയില്‍ സുഹൃത്തിന്റെ കുത്തേറ്റാണ് വനിതാ ഡോക്ടറായ കൂത്താട്ടുകുളം സ്വദേശിനി സോന മരിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 28-നാണ് ഡോക്ടര്ക്ക് കുത്തേറ്റത്. മഹേഷ് എന്നയാള്‍ കൊലപാതകത്തിന്റെ പിറ്റേന്നുതന്നെ അറസ്റ്റിലായി. സോനയുടെ സുഹൃത്താണ് മഹേഷ് എന്നാണ് പൊലീസ് നല്കിിയ വിവരം. പണമിടപാടുമായി ബന്ധപ്പെട്ട തര്ക്ക മാണ് കൊലപാതക കാരണം.

ഒക്ടോബര്‍ നാല്- സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വെട്ടിക്കൊന്നുസിപിഎം. പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ ഞായറാഴ്ച രാത്രിയാണു കുന്നംകുളത്ത് വെട്ടിക്കൊന്നത്. രാഷ്ട്രീയ കൊലപാതകമെന്നു സിപിഎം. ആരോപിക്കുന്ന കേസില്‍ വ്യക്തിപരമായ തര്ക്കൊത്തെത്തുടര്ന്നുകണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്ടിക്കല്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ രാഷ്ട്രീയം ഇല്ലെന്നാണ് പൊലീസ് റിപ്പോര്ട്ട് .

ഒക്ടോബര്‍ ആറ്- രാജേഷിനെ മരിച്ചനിലയില്‍ കണ്ടെത്തി

വാടകവീട്ടില്‍ സുഹൃത്തിനൊപ്പം താമസിച്ച രാജേഷിനെ (48) മരിച്ചനിലയില്‍ കാണുകയായിരുന്നു. എട്ടാം തീയതിയാണ് സുഹൃത്ത് അരുണ്‍ അറസ്റ്റിലായത്. ഭക്ഷണം പാചകം ചെയ്തതിലെ തര്ക്കതമാണ് കൊലപാതകത്തിലെത്തിയതെന്നാണ് പൊലീസ് നല്കുപന്ന വിവരം.

ഒക്ടോബര്‍ ഏഴ്- പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു

പോക്സോ കേസില്‍ പരോളിലിറങ്ങിയ എളനാട് തിരുമണി സതീഷിനെ വെട്ടേറ്റു മരിച്ചനിലയില്‍ അയൽവാസിയുടെ വീടിനു മുന്നില്‍ കാണുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കാരണം. സുഹൃത്തായ ശ്രീജിത്തിനെ അന്നുതന്നെ പൊലീസ് അറസ്റ്റു ചെയ്തു.

ഒക്ടോബര്‍ ഒമ്ബത്- ഒല്ലൂർ സ്വദേശി ശശിക്ക് സെപ്റ്റംബർ 29-ന് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് കുത്തേറ്റത് . വളര്ത്തു നായയെച്ചൊല്ലിയുള്ള തര്ക്കുമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. ചികിത്സയിലിരിക്കെ ഒമ്ബതിന് രാത്രിയാണ് മരിച്ചത്. ബന്ധുവടക്കം അഞ്ചുപേര്‍ അറസ്റ്റിലായി.

ഒക്ടോബര്‍ 10- കാറിടിപ്പിച്ച്‌ വെട്ടിക്കൊന്നു

കാറില്‍ വന്നപ്പോള്‍ എതിരേ വന്ന ഗുണ്ടാസംഘം കാറിടിച്ച്‌ വീഴ്‌ത്തി വെട്ടിക്കൊല്ലുകയായിരുന്നു. വധശമക്കേസിലെ പ്രതിയാണ് നിധില്‍. ഈ കേസില്‍ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം തുടരുകയുമാണ്. ഇതിനിടെയാണ് ജില്ലയെ നടുക്കി മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്

Vadasheri Footer