Post Header (woking) vadesheri

കുടുംബ സ്നേഹസംഗമം ടി. എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും.

Above Post Pazhidam (working)

ചാവക്കാട് : നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് പതിനെട്ടാമത് കുടുംബ സ്നേഹ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 9.30ന് മുതുവട്ടൂർ അച്ഛാണത്ത് പറമ്പിൽ നടക്കുന്ന കുടുംബ സ്നേഹസംഗമം ടി. എൻ. പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. അദ്ദേഹം ഉപഹാരസമർപ്പണം നിർവഹിക്കും. മുൻ കൗൺസിലർ ശാന്ത സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും.

Ambiswami restaurant

ഉദ്ഘാടനത്തിനു മുന്നോടിയായി രാവിലെ ഒമ്പതിന് ജവഹർബാൽ മഞ്ചിന്റെ നേതൃത്വത്തിൽ മുത്ത് തേടി കുട്ടി കൂടാരം എന്ന പേരിൽ കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കും. പുതുതലമുറകളുടെ സ്വഭാവരൂപീകരണത്തെക്കുറിച്ച് മോട്ടിവേഷണൽ സ്പീക്കർ അക്ബർ അലി ക്ലാസ്സെടുക്കും. തുടർന്ന് രാവിലെ പതിനൊന്നിന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉച്ചയ്ക്ക് ഒന്നിന് സദ്യവട്ടവും, 1.30ന് തൃശ്ശൂർ വോയ്സ് ഓഫ് മ്യൂസിക്കിന്റെ ഗാനമേളയും അരങ്ങേറും. തുടർന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ കെ വി സത്താർ അധ്യക്ഷത വഹിക്കും.

Second Paragraph  Rugmini (working)

ചികിത്സാ സഹായവിതരണം എംപിയും കെപിസിസി വൈസ് പ്രസിഡന്റ് വി. ടി. ബലറാം പെൻഷൻ വിതരണവും നിർവഹിക്കും. മുൻ എംഎൽഎ അനിൽ അക്കര സൈക്കിൾ വിതരണവും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഓണപ്പുടവയും മുൻ ഡിസിസി പ്രസിഡന്റ് ഒ.അബ്ദുറഹിമാൻ കുട്ടി വിദ്യാഭ്യാസ അവാർഡ് ദാനവും കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ പി. കെ അബൂബക്കർ ഹാജി കർഷക അവാർഡും ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ടി. എസ്.അജിത്ത് ഔഷധ കിറ്റും എം. വി.ഹൈദരാലി ഓണക്കിറ്റും വിതരണം ചെയ്യും . വാർഡ് കൗൺസിലർ കെ വി സത്താർ, മുൻ വാർഡ് കൗൺസിലർ ശാന്താ സുബ്രഹ്മണ്യൻ, പി. കെ. സുരേഷ് കുമാർ, ജനറൽ കൺവീനർ വി. എസ്. ജെബി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Third paragraph