
കുടിവെള്ളം, വില്പനയിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണം : കെ എച്ച് ആർ എ.

ഗുരുവായൂർ : – സംസ്ഥാന ജനസംഖ്യയോളം പേർ വന്ന് ചേരുന്ന ഗുരുവായൂർ ശബരിമല സീസണിൽ കുടിവെള്ളം ലഭ്യത ഉറപ്പാക്കി നൽക്കുന്നതിന് നിലവിലുള്ള കുപ്പികളുടെയും ,സൈസുകളുടെയും അളവ് തുടങ്ങി അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിച്ച് എല്ലാവിധ കുടിവെള്ള കുപ്പികളുംവിൽക്കുന്നതിന് ഗുരുവായൂരിൽ ഹോട്ടലുകാർക്ക് അനുമതി നൽകണമെന്നും, സുലഭമായി തീർത്ഥാടകർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് കൂടി അത് വഴി ഉപയോഗപ്പെടുത്തണമെന്നും ഗുരുവായൂർ കെ.എച്ച്.ആർ.എ. ഗുരുവായൂർയൂണിറ്റ് വാർഷിക സമ്മേളനംആവശ്യപ്പെട്ടു. തട്ട് കടകളുടെ ബാഹുല്യം നിയന്ത്രിക്കണ മെന്നും യോഗം ആവശ്യpettu

ജില്ലാ പ്രസിഡൻ്റ് അമ്പാടി ഉണ്ണികൃഷ്ണൻ വാർഷിക പൊതുയോഗം ഉൽഘാടനം ചെയ്തു.. രുഗ്മിണി റീജൻസിയിൽ വെച്ച് നടന്ന യോഗത്തിൽ
യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യഷനായി. സംസ്ഥാനവർക്കിംങ് പ്രസിഡൻ്റ് സി. ബിജുലാൽ , നേതാക്കളായ ജി. കെ. പ്രകാശ്, വി.ആർ.സുകുമാർ,ഉണ്ണിക്യഷ്ണൻ ഈച്ചരത്ത് , പ്രേംരാജ് ചൂണ്ടലാത്ത്, എൻ.കെ അശോക് കുമാർ, അഷറഫ് പെരുമ്പിലാവ്, കബീർ എൻ കെ ,പ്രേമ പ്രകാശ്, റോഷ്നി ബിജുലാൽ, രുഗ്മിണി, രവീന്ദ്രൻ നമ്പ്യാർ , എൻ. കെ. രാമക്യഷ്ണൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ , സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ, ട്രഷറർ എൻ.കെ. രാമക്യഷ്ണൻ എന്നിവരെയും പതിനെഴ് പേരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു,
