
കുചേല പ്രതിമ പുനസ്ഥാപിക്കണം : ഭക്തജന കൂട്ടായ്മ

ഗുരുവായൂർ : ഭക്തർ ആരാധിച്ചിരുന്ന കുചേല പ്രതിമ മഞ്ജൂളാല്‍ത്തറയില്‍ പുനസ്ഥാപിക്കണമെന്ന് ഭക്തജന കൂട്ടായ്മ ആവശ്യപ്പെട്ടു. മഞ്ജൂളാല്‍ത്തറ നവീകരിക്കുമ്പോഴാണ് കുചേല പ്രതിമ നീക്കിയത്. നവീകരണം പൂര്‍ത്തിയാക്കിയിട്ടും കുചേല പ്രതിമ പുനസ്ഥാപിച്ചില്ല.

ഗുരുവായൂര്‍ ഉത്സവത്തിന്റെ തിരക്കുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ കു ചേല പ്രതിമ എത്രയും വേഗം മഞ്ജുളാല്‍ത്തറയില്‍ പുനസ്ഥാപിക്കണം.പ്രതിമ സ്ഥാപിക്കല്‍ നീണ്ടുപോയാല്‍ സമാന സംഘടനകളുമായി ചേര്‍ന്ന് ഭീമഹര്‍ജി നല്‍കുവാനും തീരുമാനിച്ചു.

കൂട്ടായ്മ കണ്‍വീനര്‍ ബാലന്‍ വാറണാട്ട് അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന്‍ അരിയന്നൂര്‍, ദേവീദാസന്‍ നെന്മിനി, എം.പ്രഭാകരന്‍ നായര്‍, മോഹനന്‍ തൈക്കാട്, രാജന്‍ ഗുരുവായൂര്‍, മുരളീധരന്‍ പുത്തമ്പല്ലി, ടി. ഷണ്‍മുഖന്‍ നായര്‍, ഹരികൃഷ്ണന്‍ മമ്മിയൂര്‍, എം. ഗോപിനാഥന്‍, ടി.ഡി. സത്യദേവന്‍ എന്നിവര്‍ സംസാരിച്ചു.