Header 1 vadesheri (working)

ഗുരുവായൂരിലെ കുചേല പ്രതിമ പുനഃസ്ഥാപിക്കണമെന്ന്.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ മഞ്ജുളാൽത്തറയിലുണ്ടായിരുന്ന ഭക്തർ തൊട്ട് പോലും തൊഴുതിരുന്ന” കുചേല പ്രതിമ” പുനസ്ഥാപിയ്ക്കണമെന്ന് തിരുവെങ്കിടം പാനയോഗം കലാകാര പ്രവർത്തകയോഗംആവശ്യപ്പെട്ടു.. ഗുരുവായൂർമുരളി ഗീതത്തിൽ പാനയോഗം സെക്രട്ടറി ഗുരുവായൂർ ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്നപ്രവർത്തകയോഗം ശശി വാറണാട്ട് ഉൽഘാടനം ചെയ്തു. കോ.ഓഡിനേറ്റർ ബാലൻവാറണാട്ട്പ്രമേയാവതരണം നടത്തി.

First Paragraph Rugmini Regency (working)

പാനാചാര്യൻ ഉണ്ണികൃഷ്ണൻ എടവന , പാനയോഗ ഖജാൻജിയും കലാകാരിയുമായ പ്രീത എടവന ,ഇലത്താള പ്രതിഭകളായ ഷൺമുഖൻ തെച്ചിയിൽ , പ്രഭാകരൻ മൂത്തേടത്ത്, ,മദ്ധള വാദകൻ രാജു കോക്കൂർ , കലാകാര മികവുകളായ മോഹനൻകുന്നത്തൂർ, ഗീതാ മുരളി എന്നിവർ പ്രസംഗിച്ചു. ദേവ കലാകാരൻ മുരളി അകമ്പടി സ്വാഗതവും, അനുഷ്ഠാന കലാകാരൻഗുരുവായൂർ ദേവീദാസൻ നന്ദിയും പറഞ്ഞു.പാന യോഗ വാർഷികവും, വിഷു ആഘോഷവും ആദരസംഗമവും മികവുറ്റതാക്കുവാൻ സംഘാടക സമിതിരൂപീകരിച്ചു.

Second Paragraph  Amabdi Hadicrafts (working)